Monday 14 June 2021 03:20 PM IST

കിറ്റിലെ ചെറുപയർ കൊണ്ടൊരു അടിപൊളി വട, നാലുമണി ചായയ്ക്കൊപ്പം ബെസ്റ്റ് കോംബിനേഷൻ!

Liz Emmanuel

Sub Editor

മപ

ചെറുപയർ വട

1.ചെറുപയർ – മൂന്നു കപ്പ്

2.സവാള ചെറുതായി അരിഞ്ഞത് – ഒരു കപ്പ്

ഇഞ്ചി ചെറുതായി അരിഞ്ഞത് – കാൽ കപ്പ്

പച്ചമുളക് – ഒരു വലിയ സ്പൂൺ

വറ്റൽമുളക് – ഒരു വലിയ സ്പൂൺ

കറിവേപ്പില ചെറുതായി അരിഞ്ഞത് – കാൽ കപ്പ്

തേങ്ങ ചുരണ്ടിയത് – കാൽ കപ്പ്

ഉപ്പ് – പാകത്തിന്

3.മൈദ – പാകത്തിന്

4.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ചെറുപയർ നന്നായി കഴുകി നാലു മണിക്കൂർ കുതിർക്കുക.

∙കുതിർത്ത ചെറുപയർ വെള്ളം ഊറ്റിക്കളഞ്ഞ് മിക്സിയിൽ അരയ്ക്കുക. ഒരുപാട് അരഞ്ഞുപോകരുത്.

∙ഇതിലേക്ക് രണ്ടാമത്തെ ചേരുവ ചേർത്ത് നന്നായി തിരുമി യോജിപ്പിക്കുക.

∙വെള്ളമയം കൂടുതൽ ഉണ്ടെങ്കിൽ പാകത്തിന് മൈദ ചേർക്കാം.

∙ചെറിയ ചെറിയ ഉരുളകളാക്കി വടയുടെ ആകൃതിയിലാക്കി ചൂടായ എണ്ണയിൽ വറുത്ത് കോരുക.

∙ചൂടോടെ ചട്നിക്കൊപ്പം വിളമ്പാം.