Thursday 26 May 2022 12:33 PM IST : By സ്വന്തം ലേഖകൻ

മധുരപ്രിയർക്കായി ഈസി റെസിപ്പി, തയാറാക്കാം കോക്കനട്ട് ചോക്‌ലേറ്റ് ബോൾസ്!

chopbv

കോക്കനട്ട് ചോക്‌ലേറ്റ് ബോൾസ്

1.വൈറ്റ് ചോക്‌ലേറ്റ് – ഒന്നരക്കപ്പ് (200 ഗ്രാം)

കണ്ടൻസ്ഡ് മിൽക് – 100 മില്ലി

2.വനില എസ്സൻസ് – കാൽ ചെറിയ സ്പൂൺ

നട്ട്സ് ടോസ്‌റ്റ് ചെയ്തത് – രണ്ടു വലിയ സ്പൂൺ

കോക്കനട്ട് റം‌/ വൈറ്റ് റം – രണ്ടു വലിയ സ്പൂൺ

3.ഡെസിക്കേറ്റഡ് കോക്കനട്ട് – 75 ഗ്രാം

4.കശുവണ്ടിപ്പരിപ്പ് റോസ്‌റ്റ് ചെയ്തു പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചോക്‌ലേറ്റും കണ്ടൻസ്ഡ് മിൽക്കും യോജിപ്പിച്ചു ചെറുതീയിൽ വച്ച് ഉരുക്കുക.

∙അടുപ്പിൽ നിന്നു വാങ്ങി, രണ്ടാമത്തെ ചേരുവയും തേങ്ങയുടെ മുക്കാൽ ഭാഗവും ചേർത്തിളക്കി ചൂടാറാൻ വയ്ക്കണം.

∙പിന്നീട് ചെറിയ ഉരുളകളാക്കി, ബാക്കിയുള്ള തേങ്ങയിൽ ഉരുട്ടി ചെറിയ പേപ്പർ കപ്പുകളിലാക്കി ഫ്രിഡ്ജിൽ വയ്ക്കാം.