Thursday 03 August 2023 04:29 PM IST : By Vanitha Pachakam

മധുരപ്രിയർക്കായി തയാറാക്കാം കോക്കനട്ട് മിൽക്ക് സൂഫ്ലെ!

souffle

കോക്കനട്ട് മിൽക്ക് സൂഫ്ലെ

1. മുട്ടവെള്ള - ഒരു മുട്ടയുടേത്

2. കണ്ടൻസ്ഡ് മിൽക്ക് - ഒരു ടിൻ

തേങ്ങാപ്പാൽ - ഒരു ടിൻ

ജെലറ്റിൻ - മൂന്നു ചെറിയ സ്പൂൺ, ഉരുക്കിയത്

നാരങ്ങാനീര് - ഒരു നാരങ്ങായുടേത്

വനില എസ്സൻസ് - കാൽ ചെറിയ സ്പൂൺ

3. പൈനാപ്പിൾ - ഒരു കപ്പ്‌

പഞ്ചസാര - അരക്കപ്പ്

4. കശുവണ്ടിപ്പരിപ്പ് - കാൽ കപ്പ്‌

പഞ്ചസാര - രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ മുട്ടവെള്ള ഒരു ഉണങ്ങിയ പാത്രത്തിലാക്കി എഗ്ഗ്ബീറ്റർ കൊണ്ട് അടിച്ചു നല്ല കട്ടിയാകും വരെ പതയ്ക്കുക.

∙ ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു വീണ്ടും നന്നായി അടിച്ചു പതപ്പിക്കണം.

∙ പൈനാപ്പിൾ അരിഞ്ഞത് പഞ്ചസാര ചേർത്ത് അടുപ്പിൽ വച്ചു വേവിച്ചു വറ്റിച്ചെടുക്കുക.

∙ ഇതു പുഡിങ് വിളമ്പാനുള്ള ഡിഷിൽ നിരത്തി അതിനു മുകളിൽ തയാറാക്കിയ പുഡിങ് മിശ്രിതം മെല്ലേ ഒഴിച്ചു ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്യുക.

∙ കശുവണ്ടിപ്പരിപ്പ് പഞ്ചസാര ചേർത്തു കാരമലൈസ് ചെയ്യുക. ചൂടാറിയ ശേഷം തരുതരുപ്പായി പൊടിച്ചു വയ്ക്കണം.

∙ സെറ്റായ പുഡിങ് ഓരോ കഷണങ്ങളായി മുറിച്ച്, മുകളിൽ കശുവണ്ടിപരിപ്പു വിളയിച്ചതു വിതറി അലങ്കരിച്ചു വിളമ്പാം.

∙ ഏകദേശം 12 പേർക്കു വിളമ്പാം .