Monday 16 May 2022 12:43 PM IST : By സ്വന്തം ലേഖകൻ

കോൺ വച്ചൊരു കിടിലൻ സ്നാക്ക്, തയാറാക്കാം കോൺ–ചീസ് ബോൾസ്!

cheesballls

കോൺ–ചീസ് ബോൾസ്

1.സ്വീറ്റ് കോൺ അല്ലെങ്കിൽ ചോളം വേവിച്ചത് – ഒരു കപ്പ്

2.മൈദ – അരക്കപ്പ്

കോൺഫ്‌ളവർ – രണ്ടു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

ബേക്കിങ് പൗ‍ഡർ – കാൽ ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

3.ചീസ് ഗ്രേറ്റ് ചെയ്തത് – രണ്ടു കപ്പ്

ഉരുളക്കിഴങ്ങ് – രണ്ട്, വേവിച്ചുടച്ചത്

വോൾനട്ട് ചതച്ചത് – അരക്കപ്പ്

മല്ലിയില – കാൽ കപ്പ്, പൊടിയായി അരി‍ഞ്ഞത്

4.കോൺഫ്‌ളവർ – പാകത്തിന്

5.എണ്ണ – വറുക്കാൻ ആവശ്യത്തിന്

6.വറ്റൽമുളകു ചതച്ചത് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙കോൺ വെള്ളം ചേർക്കാതെ തരുതരുപ്പായി അരയ്ക്കുക.

∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു പാകത്തിനു വെള്ളം ചേർത്തു കുറുകെ കലക്കണം. നീണ്ടു പോകരുത്.

∙ഇതിലേക്കു കോൺ അരച്ചതും മൂന്നാമത്തെ ചേരുവയും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

∙ഈ മിശ്രിതത്തിൽ നിന്ന് ഇടത്തരം വലുപ്പമുള്ള ഉരുളകളുണ്ടാക്കി കോൺഫ്‌ളവറിൽ പൊതിഞ്ഞ് ചൂടായ എണ്ണയിൽ വറുത്തു കോരുക.

∙വറുത്തെടുത്ത ബോളുകൾക്കു മുകളിൽ വറ്റൽമുളകു ചതച്ചതു വിതറി ചൂടോടെ സോസിനൊപ്പം വിളമ്പാം.