Thursday 13 January 2022 04:58 PM IST : By സ്വന്തം ലേഖകൻ

പാർട്ടികളിൽ സ്‌റ്റാർട്ടറായി വിളമ്പാം ബ്രുഷേറ്റ, ഈസി റെസിപ്പി!

bruchetta

ബ്രുഷേറ്റ

1.പഴുത്ത തക്കാളി – ഒരു വലുത്, അരി കളഞ്ഞു പൊടിയായി അരിഞ്ഞത്

ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ

മിക്സ്ഡ് ഹെർബ്സ് – ഒരു ചെറിയ സ്പൂൺ

ബാൾസാമിക് വിനിഗർ – അൽപം

ഉപ്പ്, കു‌രുമുളകുപൊടി – പാകത്തിന്

2.ബ്രെഡ് – ഒന്ന്, മുഴുവനോടെ

3.കറുത്ത ഒലിവ് – നാല്, അരിഞ്ഞത്

ബേസിൽ ലീവ്സ് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ടോപ്പിങ് തയാറാക്കുക.

∙ബ്രെഡ് ചരിച്ചു മുറിച്ചു കഷണങ്ങളാക്കി, ഓരോ കഷണവും ടോസ്റ്റ് ചെയ്തു കരുകരുപ്പാക്കി എടുക്കണം.

∙ഓരോ സ്ലൈസ് ടോസ്‌റ്റഡ് ബ്രെഡിനു മുകളിലും അൽപം വീതം ടോപ്പിങ് വച്ച് ബേസിൽ ലീവ്സും കറുത്ത ഒലിവും കൊണ്ട് അലങ്കരിക്കുക.