Wednesday 12 July 2023 01:10 PM IST

കിടിലൻ രുചിയിൽ മുട്ട മസാല, ഒരിക്കൽ തയാറാക്കിയാൽ പിന്നെ എന്നും തയാറാക്കും!

Silpa B. Raj

egg

മുട്ട മസാല

1.സവാള – ഒന്ന്

തക്കാളി – ഒന്ന്

പച്ചമുളക് – ഒന്ന്

കുരുമുളക് – ഒരു ചെറിയ സ്പൂൺ

പെരുംജീരകം – അര ചെറിയ സ്പൂൺ

കറുവാപ്പട്ട – ഒരു ചെറിയ കഷണം

ഗ്രാമ്പൂ – ഒന്ന്

കശുവണ്ടിപ്പരിപ്പ് – അഞ്ച്

തേങ്ങ – ഒരു വലിയ സ്പൂൺ

2.എണ്ണ – ഒരു വലിയ സ്പൂൺ

3.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – അര ചെറിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

4.ഉപ്പ് – പാകത്തിന്

കശ്മീരി മുളകുപൊടി – ഒരു ചെറിയ സ‌്പൂൺ

മല്ലിപ്പൊടി – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ മിക്സിയിൽ നന്നായി അരച്ചു മാറ്റി വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റും കറിവേപ്പിലയും വഴറ്റുക.

∙ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന സവാള–തക്കാളി മിശ്രിതം ചേർത്തു വഴറ്റണം.

∙പച്ചമണം മാറുമ്പോൾ നാലാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙എണ്ണ തെളിയുമ്പോൾ മുട്ടയും ചേർത്തു വരട്ടി എടുക്കാം.