Wednesday 26 October 2022 04:55 PM IST : By സ്വന്തം ലേഖകൻ

ഫലാഫേൽ, കിടിലൻ രുചിയിൽ അറേബ്യന്‍ റെസിപ്പി!

falafel

ഫലാഫേൽ

‌1.വെള്ളക്കടല – ഒരു കപ്പ്

2.വെളുത്ത എള്ള് – ഒരു ചെറിയ സ്പൂൺ

മല്ലിയില – അരക്കപ്പ്

സവാള, ചെറുതായി അരിഞ്ഞത് – ഒന്ന്

‌വെളുത്തുള്ളി – നാല് അല്ലി

ജീരകം – മുക്കാൽ വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

സോ‍ഡ ബൈ കാർബണേറ്റ് – അര ചെറിയ സ്പൂൺ

3.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙വെള്ളക്കടല നന്നായി കഴുകി കുതിർത്തു വയ്ക്കുക.

∙ഒരു ബൗളിൽ കുതിർത്ത കടലയും രണ്ടാമത്തെ ചേരുവയും നന്നായി യോജിപ്പിക്കുക.

∙ഇത് അൽപാൽപം വീതം അരച്ചു ഒരു പാത്രത്തിൽ വയ്ക്കണം. അരഞ്ഞു പോകാതെ നോക്കണം.

∙എല്ലാം അരച്ചെടുത്ത ശേഷം വീണ്ടും യോജിപ്പിച്ച് ചെറിയ ഉരുളകളാക്കി ചൂടായ എണ്ണയിൽ വറുത്തു കോരി ചൂടോടെ വിളമ്പാം.