Friday 18 August 2023 02:06 PM IST : By സ്വന്തം ലേഖകൻ

ഫിഷ് കട്‌ലറ്റ്, ‍ഞൊടിയിടയിൽ തയാറാക്കി വിരുന്നുകാരെ ഞെട്ടിക്കാൻ രുചിയൂറും റെസിപ്പി!

cutlet

ഫിഷ് കട്‌ലറ്റ്

1.മീൻ – അരക്കിലോ

2.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.എണ്ണ – ഒരു വലിയ സ്പൂൺ

4.ഇഞ്ചി – ഒരു ചെറിയ കഷണം, പൊടിയായി അരിഞ്ഞത്

വെളുത്തുള്ളി – എട്ട് അല്ലി, പൊടിയായി അരിഞ്ഞത്

സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്, പൊടിയായി അരിഞ്ഞത്

5.കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – അര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

6.ഉരുളക്കിഴങ്ങ്– രണ്ട്, പുഴുങ്ങി പൊടിച്ചത്

7.മുട്ട – ഒന്ന്, അടിച്ചത്

8.ബ്രെഡ് പൊടിച്ചത് – പാകത്തിന്

9.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

‌∙മീൻ കഴുകി വൃത്തിയാക്കി രണ്ടാമത്തെ ചേരുവ ചേർത്തു വേവിച്ചു പൊടിച്ചു വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റുക.

∙ഇതിലേക്കു അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙പച്ചമണം മാറുമ്പോൾ പൊടിച്ചു വച്ച മീൻ ചേർത്തിളക്കുക.

∙ഉരുളക്കിഴങ്ങു പൊടിച്ചതും ചേർത്തിളക്കി വാങ്ങുക.

∙ഇതിൽ നിന്നും അൽപം വീതം എടുത്തു ചെറിയ ഉരുളകളാക്കി കട്‍ലറ്റിന്റെ ആകൃതിയിലാക്കി മുട്ട അടിച്ചതിൽ മുക്കി ബ്രെ‍ഡു പൊടിയിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരാം.