Friday 01 September 2023 02:48 PM IST : By സ്വന്തം ലേഖകൻ

കുട്ടികൾക്കു കൊടുക്കാം ഹെൽതി ബ്രൗണി കുക്കീസ്, ഈസി റെസിപ്പി ഇതാ!

cookie

ബ്രൗണി കുക്കീസ്

1.ഗോതമ്പുപൊടി – 90 ഗ്രാം

കൊക്കോ പൗഡര്‍ – 25 ഗ്രാം

ഉപ്പ് – ഒരു നുള്ള്

ബേക്കിങ് പൗഡർ – അര ചെറിയ സ്പൂൺ

2.പഞ്ചസാര – 125 ഗ്രാം

വെള്ളം – 80 മില്ലി

3.ചോക്‌ലെറ്റ് ചിപ്സ് – 140 ഗ്രാം

4.എണ്ണ – 60 മില്ലി

പാകം ചെയ്യുന്ന വിധം

∙അവ്ൻ 1800Cചൂടാക്കിയിടുക.

∙ഒരു ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് പഞ്ചസാര അലിയിച്ചു മാറ്റി വയ്ക്കണം.

∙മറ്റൊരു ബൗളിൽ ചോക്‌ലെറ്റ് ചിപ്സ് എടുത്തു തിളയ്ക്കുന്ന വെള്ളത്തിനു മുകളിൽ വച്ച് ഉരുക്കണം.

∙ഇതിലേക്ക് എണ്ണ ചേർത്തു യോജിപ്പിക്കുക.

∙ഇതിലേക്കു പഞ്ചസാര മിശ്രിതം ചേർക്കണം.

∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ചതും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

∙ബേക്കിങ് ട്രേയിൽ പാർച്ച്മെന്റ് പേപ്പർ ഇട്ട് ഒരോ സ്പൂൺ വീതം മാവു കോരിയൊഴിച്ചു മെല്ലേ ഒന്നു പരത്തി ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു 15-20 മിനിറ്റ് ബേക്ക് ചെയ്യുക.