Tuesday 22 March 2022 04:27 PM IST

രുചിയൂറും മുഹല്ലബി റെസിപ്പി, മധുരം തുളുമ്പും റെസിപ്പി!

Silpa B. Raj

muhallabi

മുഹല്ലബി

1.പാൽ – രണ്ടു കപ്പ്

കോൺഫ്‌ളോർ – മൂന്നു വലിയ സ്പൂൺ

പഞ്ചസാര – അരക്കപ്പ്

2.ഓറഞ്ച് ജ്യൂസ് – രണ്ടു കപ്പ്

കോൺഫ്‍ളോർ – മൂന്നു വലിയ സ്പൂൺ

പഞ്ചസാര – അരക്കപ്പ്

3.കശുവണ്ടിപ്പരിപ്പ് പൊടിച്ചത് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് ചെറുതീയിൽ വച്ചു കുറുക്കിയെടുക്കുക.

∙ഇത് വിളമ്പാനുള്ള ബൗളിന്റെ പകുതിഭാഗം ഒഴിക്കണം.

∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് ചെറുതീയിൽ വച്ചു കുറുക്കിയെടുക്കുക.

∙ഇത് പാൽക്കൂട്ടിന്റെ മുകളിൽ ഒഴിച്ച് ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്യുക.

∙കശുവണ്ടിപ്പരിപ്പു പൊടിച്ചതു കൊണ്ട് അലങ്കരിച്ചു വിളമ്പാം.