Wednesday 05 April 2023 02:35 PM IST : By സ്വന്തം ലേഖകൻ

ചൂടിനെ വെല്ലാൻ മസ്ക്മെലൺ സര്‍ബത്ത്, തയാറാക്കാം ഈസിയായി!

muskmelon

മസ്ക്മെലൺ സർബത്ത്

1.ഈന്തപ്പഴം – അഞ്ച്

2.കസ്കസ് – മൂന്നു വലിയ സ്പൂൺ

3.മസ്ക്മെലൺ – ഒന്നിന്റെ പകുതി

4.ചവ്വരി – മൂന്നു വലിയ സ്പൂൺ

5.പാൽ – മൂന്നു കപ്പ്

പഞ്ചസാര – പാകത്തിന്

6.കസ്‌റ്റർഡ് പൗഡർ – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഈന്തപ്പഴം അരക്കപ്പു വെള്ളത്തിൽ 20 മിനിറ്റ് കുതിർക്കുക.

∙കസ്കസും പാകത്തിനു വെള്ളത്തിൽ കുതിർക്കണം.

∙മസ്ക് മെലൺ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി കുതിർത്ത ഈന്തപ്പഴവും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുത്ത് മാറ്റി വയ്ക്കണം.

∙ചവ്വരി അരലിറ്റർ വെള്ളത്തിൽ വേവിച്ചൂറ്റുക.

∙ഇത് മൂന്നു നാലു തവണ കഴുകി മാറ്റി വയ്ക്കണം. ചവ്വരി പരസ്പരം ഒട്ടിപിടിക്കാതിരിക്കാനാണിത്.

‌∙ചുവടുകട്ടിയുള്ള പാത്രത്തിൽ പാൽ പഞ്ചസാര ചേർത്തു തിളപ്പിക്കുക.

∙ഇതിലേക്കു കസ്‌റ്റർഡ് പൗഡർ അരക്കപ്പ് പാലിൽ കലക്കിയതു ചേർത്തു തിളപ്പിക്കുക.

∙കുറുകി വരുമ്പോൾ തീ അണച്ച് തണുക്കാനായി മാറ്റി വയ്ക്കാം.

∙തണുത്തു കഴിയുമ്പോൾ ഇതിലേക്കു കുതിർത്ത കസ്കസും വേവിച്ച ചവ്വരിയും ചേർത്തു യോജിപ്പിക്കുക.

∙നുറുക്കിയ പിസ്തയും ഈന്തപ്പഴവും ബദാമും കൊണ്ട് അലങ്കരിച്ചു വിളമ്പാം.