Tuesday 12 July 2022 10:54 AM IST : By Vanitha Pachakam

ചായയ്ക്കൊപ്പം കഴിക്കാം രുചിയൂറും പനീർ പക്കോഡ!

pakoda

പനീർ പക്കോഡ

1. പനീർ കൈ കൊണ്ടു പൊടിച്ചത് - 250 ഗ്രാം

2. ഗോതമ്പുപൊടി - നാലു വലിയ സ്പൂൺ

3. സവാള - രണ്ടു ചെറുത്, പൊടിയായി അരിഞ്ഞത്

പച്ചമുളക് - രണ്ട്, അരിഞ്ഞത്

മല്ലിയില പൊടിയായി അരിഞ്ഞത് - രണ്ടു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി - ഒരു നുള്ള്

ഉപ്പ് - പാകത്തിന്

ഗരംമസാലപ്പൊടി - അര ചെറിയ സ്പൂൺ

(ആവശ്യമെങ്കിൽ)

4. എണ്ണ - വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ പനീറിൽ നിന്നു വെള്ളം മുഴുവനും ഊറ്റിയ ശേഷം കൈകൊണ്ടു നന്നായി പൊടിക്കുക.

∙ ഇതിലേക്കു ഗോതമ്പുപൊടി അൽപാൽപമായി ചേർത്തു യോജിപ്പിക്കുക.

∙ ബാക്കി ചേരുവകളും ചേർത്തു കുഴച്ചുരുട്ടിയശേഷം ചെറിയ ഉരുളകളാക്കി വയ്ക്കുക.

∙ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി, ഉരുളകൾ ചെറുതീയിൽ ഗോൾഡൻ നിറത്തിൽ വറുത്തു കോരുക.

∙ പേപ്പറിൽ നിരത്തി എണ്ണ വാലാൻ വയ്ക്കുക.

∙ പുതിന ചട്നിക്കൊപ്പം വിളമ്പാം.