Saturday 17 September 2022 12:24 PM IST : By സ്വന്തം ലേഖകൻ

പരിപ്പുവട തയാറാക്കുമ്പോൾ ഇതു കൂടി ചേർക്കൂ, രുചി കൂടും!

parippu vadaaa

പരിപ്പുവട

1.സാമ്പാർ പരിപ്പ് – 3 കപ്പ്

2.കൈമ അരി – അരക്കപ്പ്

3.വെള്ളം – പാകത്തിന്

4.പച്ചമുളക് – മൂന്ന് എണ്ണം

ഇഞ്ചി – ഒരു ചെറിയ കഷണം

വെളുത്തുള്ളി – മൂന്ന് അല്ലി

5.സവാള – രണ്ട്, ചെറുതായി അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്, ചെറുതായി അരിഞ്ഞത്

മഞ്ഞൾപ്പൊടി – കാൽ ചെറി യസ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

6.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙സാമ്പാർ പരിപ്പും കൈമ അരിയും നന്നായി കഴുകിയെടുക്കണം.

∙ഇതിലേക്ക് പാകത്തിനു വെള്ളം ഒഴിച്ച് കുതിർക്കുക.

∙ശേഷം വെള്ളം ഊറ്റിക്കളഞ്ഞ് മിക്സിയിൽ അരച്ചെടുത്തു മാറ്റി വയ്ക്കണം. ഒരുപാട് അരഞ്ഞു പോകരുത്.

∙ഇതിലേക്കു നാലാമത്തെ ചേരുവ അരച്ചതും അഞ്ചാമത്തെ ചേരുവയും ചേർത്തു നന്നായി യോജിപ്പിക്കണം.

∙ഇതു ചൂടായ എണ്ണയിൽ വറുത്തു കോരുക.

∙ചൂടോടെ വിളമ്പാം.