Saturday 19 February 2022 04:22 PM IST

ഹെൽതി സ്നാക്കായി തയാറാക്കാം റാഗി മിക്സ്ചർ, കുട്ടികൾ ഇഷ്ടപ്പെടും സ്വാദ്!

Merly M. Eldho

Chief Sub Editor

mixture

റാഗി മിക്സ്ചർ

1.പഞ്ഞപ്പുല്ലു പൊടി – അരക്കിലോ

2.അരിപ്പൊടി – കാൽ കപ്പ്

മുളകുപൊടി – എരിവിനു പാകത്തിന്

കായംപൊടി – ഒരു നുള്ള്

ഉപ്പ് – പാകത്തിന്

3.നെയ്യ് ഉരുക്കിയത് – ഒരു വലിയ സ്പൂൺ

4.എണ്ണ – പാകത്തിന്

5.പൊട്ടുകടല – അരക്കപ്പ്

നിലക്കടല – അരക്കപ്പ്

6.കായംപൊടി – ഒരു നുള്ള്

ഉപ്പ്, മുളകുപൊടി – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙പഞ്ഞപ്പുല്ലു പൊടി എണ്ണയില്ലാതെ വറുത്തു വാങ്ങി ചൂടാറിയ ശേഷം ഇടഞ്ഞു വയ്ക്കുക.

∙ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു യോജുപ്പിക്കുക. ചെറുചൂടുള്ള വെള്ളം ചേർത്ത് ഈ മിശ്രിതം കുഴച്ചു മയമുള്ള മാവു തയാറാക്കണം. ഏറ്റവും ഒടുവിൽ നെയ്യ് ഉരുക്കിയതും ചേർത്തു കുഴച്ചെടുക്കണം.

∙ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. നന്നായി ചൂടാകുമ്പോൾ ഇടത്തരം തീയിലാക്കുക.

∙കുഴച്ചു വച്ച മാവ് ഇടിയപ്പത്തിന്റെ അച്ചിട്ട സേവനാഴിയിലാക്കി ചൂടായ എണ്ണയിലേക്കു വട്ടത്തിൽ പിഴിയുക. കരുകരുപ്പാകുമ്പോൾ കോരി എമ്ണ വാലാൻ വയ്ക്കുക. ഇതാണ് സേവ്.

∙മാവ് ഒറ്റയടിക്ക് എണ്ണയിലേക്കു പിഴിയാതെ രണ്ടോ മൂന്നോ തവണയായി പിഴിഞ്ഞിട്ടു വറുക്കുക.

∙സേവ് വറുത്ത അതേ എണ്ണയിൽ തന്നെ പൊട്ടുകടലയും നിലക്കടലയും വെവ്വേറെ വറുത്തു കോരണം.

∙ഇ‌നി വറുത്ത സേവ് കൈ കൊണ്ടു മെല്ലേ പൊടിച്ചതും നിലക്കടലയും പൊട്ടുകടലയും വറുത്തതും ഒരു വലിയ പാത്രത്തിലാക്കി ആറാമത്തെ ചേരുവ ചേർത്തിളക്കുക. റാഗി മിക്സചർഡ തയാർ.

∙വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം.