Friday 11 August 2023 04:24 PM IST : By Ashifa M

നാലുമണി ചായയ്ക്കൊപ്പം കഴിക്കാൻ റവ ബജി, ഈസി റെസിപ്പി!

rava

റവ ബജി

1.റവ – അരക്കപ്പ്

2.വെള്ളം – അരക്കപ്പ്

3.ഉരുളക്കിഴങ്ങ് –രണ്ട്, വേവിച്ച് ഉടച്ചത്

4.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്

വറ്റൽമുളക് – മൂന്ന്, വറുത്ത് പൊടിച്ചത്

മല്ലിയില അരിഞ്ഞത് – പാകത്തിന്

ഉപ്പ് – പാകത്തിന്

5.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙റവ നന്നായി വറുത്ത ശേഷം വെള്ളം ചേർത്തു വേവിച്ചു മാറ്റി വയ്ക്കുക.

∙ഇതിൽ ഉരുളക്കിഴങ്ങും നാലാമത്തെ ചേരുവയും ചേർത്തു ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചു വയ്ക്കണം.

∙കൈയിൽ അൽപം എണ്ണ പുരട്ടി അൽപം മാവെടുത്തു നീളത്തിൽ ഉരുട്ടുക.

∙ഇതു നന്നായി ചൂടായ എണ്ണയിൽ ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരണം.

∙ചൂടോടെ ടുമാറ്റോ സോസിനൊപ്പം വിളമ്പാം.