റസ്ക് ഹൽവ
1.വെള്ളം – ഒന്നരക്കപ്പ്
പഞ്ചസാര – മുക്കാൽ കപ്പ്
2.നെയ്യ് – അരക്കപ്പ്
3.റസ്ക്, പൊടിച്ചത് – ഒരു കപ്പ്
4.ഏലയ്ക്ക പൊടിച്ചത് – അര ചെറിയ സ്പൂൺ
5.പിസ്ത പൊടിച്ചത് – അലങ്കരിക്കൻ
പാകം ചെയ്യുന്ന വിധം
∙പാനിൽ വെള്ളവും പഞ്ചസാരയും തിളപ്പിച്ചു പഞ്ചസാര അലിയിച്ചു മാറ്റി വയ്ക്കുക.
∙മറ്റൊരു പാനിൽ നെയ്യ് ചൂടാക്കി റസ്ക് പൊടിച്ചതു ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
∙നെയ്യ് തെളിഞ്ഞു വരുമ്പോൾ തയാറാക്കി വച്ചിരിക്കുന്ന പഞ്ചസാര പാനി ചേർത്തു യോജിപ്പിക്കുക.
∙ഏലയ്ക്കാപ്പൊടിയും ഒരു വലിയ സ്പൂൺ നെയ്യും ചേർത്തിളക്കി പാനിൽ നിന്നും വിട്ടു വരുന്ന പരുവത്തിൽ വാങ്ങി പിസ്ത പൊടിച്ചതു കൊണ്ടു അലങ്കരിച്ചു വിളമ്പാം.