Tuesday 09 November 2021 11:35 AM IST : By സ്വന്തം ലേഖകൻ

ഇടിയപ്പം കൊണ്ടൊരു രുചിയൂറും പായസം, വെറൈറ്റി റെസിപ്പി!

kheererer

ഇടിയപ്പം നെയ് പായസം

1.ഇടിയപ്പം പൊടിയായി അടർത്തിയെടുത്തത് – നാല്

2.നെയ്യ് – നാലു വലിയ സ്പൂൺ

3.കശുവണ്ടിപ്പരിപ്പ് ചെറുതായി മുറിച്ചത് – 20 ഗ്രാം

ഉണക്കമുന്തിരി – 20 ഗ്രാം

4.പാൽ – 400 മില്ലി

5.കണ്ടൻസ്ഡ് മിൽക് – അരക്കപ്പ്

പഞ്ചസാര – രണ്ടു വലിയ സ്പൂൺ

6.ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂൺ

7.ചൗവ്വരി വെള്ളത്തിൽ വേവിച്ചത് – മൂന്നു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙നെയ്യ് ചൂടാകുമ്പോൾ കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ഇട്ടു ചെറുതായി വറുത്തെടുക്കുക.

∙അതേ നെയ്യിൽ ഇടിയപ്പക്കഷണങ്ങൾ ഇട്ടു ചെറുതായി വഴറ്റുക.

∙ഇതിലേക്ക് പാൽ ഒഴിച്ചു തിളപ്പിക്കുക. ഇതിലേക്ക് പഞ്ചസാരയും കണ്ടൻസ്ഡ് മിൽകും ചേർത്തു തിളപ്പിച്ച് ഇറക്കി വയ്ക്കുക.

∙ചൗവ്വരിയും അണ്ടിപ്പരിപ്പും മുന്തിരിയും ഏലയ്ക്കപ്പൊടിയും ചേർത്ത് ഇളക്കി ചൂടോടെ ഉപയോഗിക്കുക.