1. വെണ്ണ – രണ്ടു വലിയ സ്പൂൺ
2. റോസ്റ്റഡ് വെർമിസെല്ലി കഷണങ്ങളാക്കിയത് – ഒന്നരക്കപ്പ്
3. പഞ്ചസാര – മൂന്നു വലിയ സ്പൂൺ
ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂൺ
വെള്ളം – രണ്ടു കപ്പ്
4. ക്രീം – ഒരു കപ്പ്
കണ്ടൻസ്ഡ് മിൽക്ക് – അരക്കപ്പ്
നെയ്യ് – അര ചെറിയ സ്പൂൺ
5. പാൽ – മൂന്നു കപ്പ്
കസ്റ്റേർഡ് പൗഡർ – മൂന്നു വലിയ സ്പൂൺ
പഞ്ചസാര – നാലു വലിയ സ്പൂൺ
6. നെയ്യിൽ വറുത്ത വെർമിസെല്ലി – അരക്കപ്പ്
7. ബദാം നുറുക്കിയത് – രണ്ടു വലിയ സ്പൂൺ
കശുവണ്ടിപ്പരിപ്പു നുറുക്കിയത് – രണ്ടു വലിയ സ്പൂൺ
8. പിസ്ത നുറുക്കിയത് – രണ്ടു വലിയ സ്പൂൺ
കറുത്ത ഉണക്കമുന്തിരി – രണ്ടു വലിയ സ്പൂൺ
9. തേങ്ങ അവ്നില്‍ വച്ചു വെള്ളം വലിയിച്ചത് – രണ്ടു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ പാനിൽ വെണ്ണ ചൂടാക്കി വെർമിസെല്ലി ചെറുതീയിൽ മൂന്നു മിനിറ്റ് ഇളക്കുക.
∙ ഇതിൽ മൂന്നാമത്തെ ചേരുവ ചേർത്തു ചെറുതീയിൽ അ ഞ്ചു മിനിറ്റ് അടച്ചുവച്ചു വേവിക്കുക. കുറുകി വരുമ്പോൾ നാലാമത്തെ ചേരുവ ചേർത്തു ചൂടു പോകാതെ അടച്ചു വ യ്ക്കണം.
∙ ചുവടു കട്ടിയുള്ള പാത്രത്തിൽ അഞ്ചാമത്തെ ചേരുവ ചേ ര്‍ത്തിളക്കി ചെറുതീയിൽ വച്ചു കട്ട കെട്ടാതെ കുറുക്കി മാറ്റി വയ്ക്കുക.
∙ ഒരു കേക്ക് ടിന്നിൽ വെണ്ണ പുരട്ടി വേവിച്ചുവച്ച വെർമിസെല്ലി ഒരേ കനത്തിൽ നിരത്തുക. ഇതിനു മുകളിൽ നെയ്യിൽ വ റുത്ത വെർമിസെല്ലിയുടെ പകുതി ഒരേപോലെ വിതറണം.
∙ മുകളിൽ ബദാമും കശുവണ്ടിപ്പരിപ്പും വിതറിയ ശേഷം ഇതി നു മുകളിൽ കസ്റ്റേർഡ് മിശ്രിതം ഒഴിക്കുക. സ്പൂൺകൊ ണ്ട് എല്ലായിടത്തും ഒരേ പോലെ നിരത്തി, മുകളില്‍ പിസ്ത യും ഉണക്കമുന്തിരിയും വിതറണം.
∙ മുകളിലായി നെയ്യിൽ വറുത്ത വെർമിസെല്ലിയുടെ ബാക്കി നിരത്തി തേങ്ങ വിതറി അലങ്കരിക്കുക.
∙ രണ്ടു മണിക്കൂർ ഫ്രിജിൽ വച്ച ശേഷം ചതുരക്കഷണങ്ങ ളായി മുറിച്ചു വിളമ്പാം.