ബസ്ബൂസ
1.റവ – രണ്ടു കപ്പ്
തേങ്ങ ചിരകിയത് – ഒരു വലിയ സ്പൂൺ
ഉപ്പ് – ഒരു നുള്ള്
2.പഞ്ചസാര – മുക്കാൽ കപ്പ്
പാൽ – മുക്കാൽ കപ്പ്
വെണ്ണ/നെയ്യ് – അരക്കപ്പ്
തേൻ – കാൽ കപ്പ്
വനില എസ്സൻസ് – ഒരു വലിയ സ്പൂൺ
3.ബദാം – ആവശ്യത്തിന്
4.പഞ്ചസാര – ഒന്നരക്കപ്പ്
വെള്ളം – ഒന്നരക്കപ്പ്
നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ
വനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙അവ്ൻ 180°C ൽ ചൂടാക്കിയിടുക.
∙ഒരു ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിക്കുക.
∙ചുവടുകട്ടിയുള്ള പാനിൽ രണ്ടാമത്തെ ചേരുവ ചേർത്ത് ഇളക്കി യോജിപ്പിക്കുക.
∙ഇതു ചെറുതീയിൽ വച്ച് പഞ്ചസാര അലിയുന്നതു വരെ ചൂടാക്കുക.
∙തയാറാക്കി വച്ചിരിക്കുന്ന റവ മിശ്രിതത്തിലേക്ക് ഒഴിച്ചു യോജിപ്പിക്കുക.
∙വെണ്ണ പുരട്ടിയ ബേക്കിങ് ട്രേയിൽ വച്ച് നന്നായി പരത്തി ഇഷ്ടമുള്ള ആകൃതിയിൽ മുറിക്കുക.
∙മുകളിൽ ബദാം വച്ച് അലങ്കരിക്കണം
∙അവനിൽ വച്ച് അരമണിക്കൂർ ബേക്ക് ചെയ്യുക.
∙നാലാമത്തെ ചേരുവ യോജിപ്പിച്ച് പഞ്ചസാരപാനി തയാറാക്കണം.
∙തയാറാക്കിയ ബസ്ബൂസയുടെ മുകളിൽ പഞ്ചസാരപാനി ഒഴിച്ച് വിളമ്പാം.