Saturday 30 April 2022 12:52 PM IST

പഴവും മുട്ടയും ഉണ്ടോ കിടിലൻ പു‍ഡിങ് റെഡി, ഈസി റെസിപ്പി!

Liz Emmanuel

Sub Editor

basnana

ബനാന പുഡിങ്

1.പഞ്ചസാര – കാല്‍ കപ്പ്

വെള്ളം – രണ്ടു വലിയ സ്പൂൺ

2.ഏത്തപ്പഴം – രണ്ട്

3.മുട്ട – 2

4.പഞ്ചസാര – രണ്ടു വലിയ സ്പൂൺ

പാല്‍ – ഒരു കപ്പ്

വാനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙പഞ്ചസാരയും വെള്ളവും ചേർത്തു ഉരുക്കി കാരമൽ തയാറാക്കുക. ഇത് പുഡിങ് ഡിഷിൽ ഒഴിച്ചു സെറ്റ് ചെയ്യണം.

∙ഏത്തപ്പഴം ഒരു ഫോർക്കു കൊണ്ടു നന്നായി ഉടയ്ക്കുക.

∙ഇതിലേക്കു മുട്ട ചേർത്തു നന്നായി യോജിപ്പിക്കുക.

∙ഇത് നാലാമത്തെ ചേരുവയും ചേർക്കു നന്നായി അടിക്കുക.

∙തയാറാക്കിയ ഡിഷിലേക്ക് അരിച്ച് ഒഴിച്ച് ആവിയിൽ 35-40 മിനിറ്റ് വേവിക്കുക.

∙ഫ്ര‌ിഡ്ജിൽ വച്ച് തണുപ്പിച്ചു വിളമ്പാം.

Tags:
  • Easy Recipes
  • Desserts
  • Pachakam