Tuesday 23 November 2021 12:50 PM IST : By Bina Mathew

സൂപ്പർ ല‍ഞ്ച് ബോക്സിലേക്കായി ഹെൽത്തി കാരറ്റ് പിൻവീൽ!

pinwhe

കാരറ്റ് പിൻവീൽ

1.റൊട്ടി – ഒരു ലോഫ് മുഴുവനോടെ

2.ചീസ് സ്പ്രെഡ് – മൂന്നു വലിയ സ്പൂൺ

വെണ്ണ – മൂന്നു വലിയ സ്പൂൺ

3.കാരറ്റ് – ഒന്ന് – ഒന്നര, തൊലി കളഞ്ഞു ഗ്രേറ്റ് ചെയ്തത്

കുരുവില്ലാത്ത ഉണക്കമുന്തിരി, കഴുകി, തുടച്ചുണക്കിയത് – നാലു ഡിസേർട്ട് സ്പൂൺ

4.കുരുമുളകുപൊടി – ആവശ്യമെങ്കിൽ

പാകം ചെയ്യുന്ന വിധം

∙റൊട്ടി നീളത്തിൽ കനം കുറഞ്ഞ സ്ലൈസുകളാക്കി, പുറന്തൊലി വരുന്നഭാഗം മാറ്റിക്കളയുക.

∙വെണ്ണയും ചീസ് സ്പ്രെഡും യോജിപ്പിച്ചു നന്നായി അടിച്ചു മയപ്പെടുത്തുക. മയം വന്നശേഷം ഇതിലേക്ക് ഗ്രേറ്റ് ചെയ്ത കാരറ്റും ഉണക്കമുന്തിരിയും ചേർത്തു നന്നായി യോജിപ്പിക്കുക.

∙റൊട്ടിയുടെ ഓരോ സ്ലൈസിന്റെയും ഒരു വശത്ത് ഈ മിശ്രിതം പുരട്ടിവയ്ക്കുക.

∙ഇനി ഓരോ സ്ലൈസിന്റെയും വീതികുറഞ്ഞ വശം നിങ്ങൾക്കു സമാന്തരമായി ഒരു ബട്ടർ

പേപ്പറിൽ വയ്ക്കുക. ഇനി പേപ്പർ ചേർത്ത് അമർത്തി ചുരുട്ടിയശേഷം ടൂത്പിക്ക് കൊണ്ടു കുത്തി ഉറപ്പിക്കുക.

∙വിളമ്പുന്നതിനു തൊട്ടു മുമ്പ് വട്ടത്തിൽ മുറിക്കുക.



Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks