Friday 19 June 2020 03:26 PM IST : By അമ്മു മാത്യു

ചീസ് ബിസ്ക്കറ്റ്, ഉരുളക്കിഴങ്ങ് മിക്സ്ചർ; കുട്ടികളെ പാട്ടിലാക്കാൻ രണ്ടു സിംപിൾ സ്നാക്ക്സ്

snakkjbuuhuyy ഫോട്ടോ : ശ്രീകാന്ത് കളരിക്കല്‍, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: പി. എൻ. വാസു, മലയാള മനോരമ, കോട്ടയം.

ചീസ് ബിസ്ക്കറ്റ്

1. ചീസ് ഗ്രേറ്റ് ചെയ്തത് – 70 ഗ്രാം

‌ വെണ്ണ – 100 ഗ്രാം

2. മൈദ – 200 ഗ്രാം

3. മുളകുപൊടി – ഒരു ചെറിയ സ്പൂൺ

എള്ള് – ഒരു ചെറിയ സ്പൂൺ

ജീരകം – ഒരു ചെറിയ സ്പൂൺ

മുട്ട – ഒന്ന്, അടിച്ചത്

ബേക്കിങ് പൗഡർ – ഒരു നുള്ള്

വെള്ളം – അൽപം

പാകം െചയ്യുന്ന വിധം

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ ചീസും വെണ്ണയും യോജിപ്പിച്ച് അടിച്ചു മയപ്പെടുത്തുക. ഇതിലേക്കു മൈദ അൽപാൽപം വീതം ചേർത്തു കുഴച്ച ശേഷം മൂന്നാമത്തെ ചേരുവയും ചേർത്തു നന്നായി കുഴയ്ക്കണം. മാവ് കനത്തിൽ പരത്തി, ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചു മയം പുരട്ടിയ ബേക്കിങ് ട്രേയിലാക്കി 20 മിനിറ്റ് ബേക്ക് ചെയ്യണം.

∙ മാവ് കുഴയ്ക്കുമ്പോൾ ഒട്ടിപ്പിടിക്കാതിരിക്കാൻ ഇടയ്ക്കിടെ മൈദ തൂവിക്കൊടുക്കുക. മുളകുപൊടിയും എള്ളും ജീരകവും ആവശ്യമെങ്കിൽ ചേർത്താൽ മതി.

_REE2591

ഉരുളക്കിഴങ്ങ്  മിക്സ്ചർ

1. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഈർക്കിൽ കനത്തിൽ രണ്ടിഞ്ചു നീളത്തിൽ അരിഞ്ഞു പൊടിഞ്ഞു പോകാതെ കഴുകി വാരി വെള്ളം വാലാൻ വയ്ക്കണം. പിന്നീട് ചൂടായ എണ്ണയിൽ കരുകരുപ്പോടെ വറുത്തത് – മൂന്നു കപ്പ്

2. കശുവണ്ടിപ്പരിപ്പ് എണ്ണയിൽ വറുത്തത് – ഒരു കപ്പ്

ഉണക്കമുന്തിരി എണ്ണയിൽ വറുത്തത് – കാൽ കപ്പ്

3. നെയ്യ് – ഒരു ചെറിയ സ്പൂൺ

4. കസ്കസ് – രണ്ടു വലിയ സ്പൂൺ

5. പച്ചമുളക് – ഒരു വലിയ സ്പൂൺ

പഞ്ചസാര – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ വറുത്ത ഉരുളക്കിഴങ്ങ് കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർത്തു യോജിപ്പിച്ചു വയ്ക്കുക.

∙ ചീനച്ചട്ടിയിൽ അര ചെറിയ സ്പൂൺ നെയ്യ് ചൂടാക്കി കസ്കസ് ചേർത്ത് നിറം പോകാതെ മൂപ്പിച്ചു കോരുക.

∙ ഇതേ ചീനച്ചട്ടിയിൽ അര ചെറിയ സ്പൂൺ നെയ്യൊഴിച്ച് പച്ചമുളകും മൂപ്പിക്കണം.

∙ കസ്കസും പച്ചമുളകും പഞ്ചസാരയും ഉപ്പും വറുത്ത ചേരുവകളിൽ ചേർത്തു യോജിപ്പിക്കുക. ചൂടാറിയ ശേഷം കരുകരുപ്പു നഷ്ടപ്പെടാതെ കുപ്പിയിലാക്കി സൂക്ഷിക്കാം.

_REE2603
Tags:
  • Pachakam
  • Snacks