ചൈനീസ് ഭേൽ
1.നൂഡിൽസ് – 250 ഗ്രാം
2.എണ്ണ – വറുക്കാൻ ആവശ്യത്തിന്
3.എണ്ണ – രണ്ടു വലിയ സ്പൂൺ
4.വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
സവാള – ഒന്ന്, നീളത്തിൽ അരിഞ്ഞത്
സ്പ്രിങ് അണിയൻ അരിഞ്ഞത് – കാല്‍ കപ്പ്
കാരറ്റ് – ഒന്ന്, നീളത്തിൽ അരിഞ്ഞത്
കാബേജ്, നീളത്തിൽ അരിഞ്ഞത് – അരക്കപ്പ്
കാപ്സിക്കം – ഒന്ന്, നീളത്തിൽ അരിഞ്ഞത്
5.കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
6.നിലകടല വറുത്തത് – ഒരു കപ്പ്
സോയ സോസ് – ഒരു വലിയ സ്പൂൺ
നാരങ്ങ നീര് – ഒരു നാരങ്ങയുടേത്
ഷെസ്വാൻ സോസ് – രണ്ടു വലിയ സ്പൂൺ
ടുമാറ്റോ സോസ് – രണ്ടു വലിയ സ്പൂൺ
പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്
ചാട്ട് മസാല – ഒരു ചെറിയ സ്പൂൺ
7.മല്ലിയില അരിഞ്ഞത് – കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
∙നൂഡിൽസ് പാകത്തിനു വെള്ളവും ഉപ്പും ചേർത്തു വേവിച്ചൂറ്റി വയ്ക്കുക.
∙തണുക്കുമ്പോൾ ചൂടായ എണ്ണയിൽ അൽപാൽപം വീതം ചേർത്തു വറുത്തു കോരി പൊടിച്ചു വയ്ക്കുക.
∙പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ അഞ്ചു മിനിറ്റു വഴറ്റണം.
∙ഉപ്പും കുരുമുളകുപൊടിയും ചേർത്തിളക്കി വാങ്ങി നൂഡിൽസിൽ ചേർത്തു യോജിപ്പിക്കണം.
∙ആറാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ചു മല്ലിയില വിതറി വിളമ്പാം.