Tuesday 07 December 2021 12:00 PM IST : By Ammu Mathew

വെറൈറ്റിയായി തയാറാക്കാം ക്രിസ്പി ബോംബേ ടോസ്‌റ്റ്, ഈസി റെസിപ്പി!

crispytoast

ക്രിസ്പി ബോംബേ ടോസ്‌റ്റ്

1.പാൽ – 200 മില്ലി

മുട്ട – ഒന്ന്

പഞ്ചസാര – രണ്ടു വലിയ സ്പൂൺ

എസ്സൻസ് – കാൽ ചെറിയ സ്പൂൺ

2.വെണ്ണ – പാകത്തിന്

3.റൊട്ടി – ആറു സ്ലൈസ്

4.കോൺഫ്‌ളേക്ക്സ് – ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

∙ഒരു ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു നന്നായി അടിച്ചു വയ്ക്കുക.

∙ഒരു ദോശക്കല്ലു ചൂടാക്കി, അൽപം വെണ്ണ തൂക്കുക.

∙റൊട്ടിസ്ലൈസ് ഓരോന്നായി അടിച്ചുവച്ചിരിക്കുന്ന പാൽക്കൂട്ടിൽ മുക്കി ചൂടായ തവയിൽ വയ്ക്കുക.

∙ഇതിനു മുകളിൽ കോൺഫ്‌ളേക്ക്സ് വിതറുക. റൊട്ടി മറിച്ചിട്ടശേഷം വീണ്ടും കോൺഫ്‌ളേക്ക്സ് വിതറണം.



Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks
  • Breakfast Recipes