Monday 14 November 2022 12:54 PM IST

കുട്ടിക്കൂട്ടത്തിനു തനിയെ തയാറാക്കാൻ രുചിയൂറും വിഭവങ്ങൾ!

Silpa B. Raj

kids

ഈ ശിശുദിനത്തിൽ കുട്ടിക്കൂട്ടത്തിനു തനിയെ തയാറാക്കാവുന്ന ഈസി റെസിപ്പീസ് ഇതാ...

ചോക്‌ലെറ്റ് കോക്കനട്ട് ബോൾസ്

1.മാറി ബിസ്ക്കറ്റ് – 250 ഗ്രാം

2.കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിൻ

തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

കൊക്കോ പൗഡർ – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙ബിസ്ക്കറ്റ് മിക്സിയിലാക്കി പൾസ് മോഡിലിട്ടു കറക്കിയെടുത്തു റൊട്ടിപ്പൊടി പോലെയാക്കണം.

∙ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർ‌ത്തു മൂന്നു തവണ, 20 സെക്കൻഡ് വീതം കറക്കി യോജിപ്പിക്കണം. ഓരോ തവണയും വശങ്ങളിൽ നിന്നും ചേരുവ ഇളക്കി യോജിപ്പിച്ചു കൊടുക്കണം.

∙ഇതിൽ നിന്നു ചെറിയ ഉരുളകളുണ്ടാക്കി തേങ്ങ ചുരണ്ടിയതിൽ പൊതിഞ്ഞെടുക്കാം.

coconut ballsss

സ്‌റ്റഫ്ഡ് ടുമാറ്റോസ്

1.ചീസ് ക്യൂബ്സ് – എട്ട്, ഗ്രേറ്റ് ചെയ്തത്

കറുത്ത ഒലിവ് പൊടിയായി അരിഞ്ഞത് – അരക്കപ്പ്

ഡ്രൈഡ് ഒറീഗാനോ – അര ചെറിയ സ്പൂൺ

ഡ്രൈഡ് ബേസിൽ – അര ചെറിയ സ്പൂൺ

എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ – നാലു വലിയ സ്പൂൺ

ബാൾസാമിക് വിനിഗർ – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – പാകത്തിന്

2.തക്കാളി – എട്ട്, വലുത്

3.ലെറ്റൂസ് – പാകത്തിന്

4.ബേസിൽ ലീവ്സ്, ഒലിവ് അരിഞ്ഞത് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ ഒരു ഇടത്തരം ബൗളിൽ നന്നായി യോ‍ജിപ്പിക്കുക.

∙ഇതു ഫ്രിഡ്ജിൽ 20–30 മിനിറ്റ് വയ്ക്കണം.

∙തക്കാളി നന്നായി കഴുകി മുകൾഭാഗം ചെത്തി ഉള്ളിലെ അരിയും പൾപ്പും കളഞ്ഞു വയ്ക്കുക.

∙ഓരോ തക്കാളിയിലും തയാറാക്കിയ ചീസ് മിശ്രിതം നിറച്ചു വയ്ക്കുക.

∙വിളമ്പാനുള്ള പാത്രത്തിൽ ലെറ്റൂസ് നിരത്തി മുകളിൽ തയാറാക്കിയ സ്‌റ്റഫ്ഡ് ടുമാറ്റോ നിരത്തണം.

∙ബേസിൽ ലീവ്സ് കൊണ്ടു ഭംഗിയായി അലങ്കരിച്ചു വിളമ്പാം.

tomatooo

കൂടുതൽ റെസിപ്പികൾക്കായി പുതിയ ലക്കം വനിത വായിക്കൂ...



Tags:
  • Easy Recipes
  • Pachakam
  • Snacks