Friday 03 December 2021 11:11 AM IST : By Vanitha Pachakam

കൊതിപ്പിക്കും രുചിയിൽ ഗുലാബ് ജാമുൻ കേക്ക്, വെറൈറ്റി റെസിപ്പി!

gulcake

ഗുലാബ് ജാമുൻ കേക്ക്

1. വെണ്ണ (തണുപ്പു മാറിയത്) - ഒരു കപ്പ്

പഞ്ചസാര - ഒരു കപ്പ്

2. മുട്ട - മൂന്ന്

3. മൈദ - ഒരു കപ്പ്

ഗുലാബ് ജാമുൻ പ്രീമിക്സ് - ഒരു കപ്പ്

ബേക്കിങ് പൗഡർ - ഒരു െചറിയ സ്പൂൺ

ഏലയ്ക്കാപ്പൊടി - ഒരു ചെറിയ സ്പൂൺ

4. പാൽ - നാലു വലിയ സ്പൂൺ

5. കശുവണ്ടിപ്പരിപ്പ് - രണ്ടു-മൂന്നു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ അവ്ൻ 1700Cൽ ചൂടാക്കിയിടുക.

∙ ലോഫ് പാൻ/റൗണ്ട് പാൻ പേപ്പറിട്ട് മ‌യം പുരട്ടി വയ്ക്കണം.

∙ പഞ്ചസാരയും വെണ്ണയും നന്നായി അടിച്ചു യോജിപ്പിച്ചു മയപ്പെടുത്തുക.

∙ ഇതിലേക്കു മുട്ട ഓരോന്നായി ചേർത്തടിക്കണം. ഓരോ മുട്ട ചേർത്ത ശേഷവും നന്നായി അടിച്ചു യോജിപ്പിക്കണം.

∙ മൂന്നാമത്തെ േചരുവ യോജിപ്പിച്ച് ഇടഞ്ഞത് മുട്ട മിശ്രിതത്തി ലേക്കു മെല്ലേ ചേർത്തു യോജിപ്പിക്കുക.

∙ പാലും േചർത്തു യോജിപ്പിച്ച് പാനിലാക്കി മുകളിൽ കശുവണ്ടിപ്പരിപ്പു വിതറുക.

∙ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 40-45 മിനിറ്റ് ബേക്ക് െചയ്യുക.



Tags:
  • Dinner Recipes
  • Easy Recipes
  • Pachakam
  • Desserts