Thursday 29 August 2024 02:20 PM IST : By സ്വന്തം ലേഖകൻ

ലഞ്ച് ബോക്സ് നിറയ്ക്കാൻ ഇതാ ഒരു ഹെൽതി വിഭവം, തയാറാക്കാ ഈസിയായി!

korean paaaan

കൊറിയൻ പാൻകേക്ക്

1.‌മൈദ – അരക്കപ്പ്

കോൺഫ്‌ളോർ – രണ്ടു വലിയ സ്പൂൺ

ബേക്കിങ് പൗഡർ – അര ചെറി സ്പൂൺ

ഉപ്പ് – പാകത്തിന്

മുട്ട – ഒന്ന്

2.വെള്ളം – പാകത്തിന്

3.കാബേജ്, കനം കുറച്ചു നീളത്തിൽ അരിഞ്ഞത് – അരക്കപ്പ്

കാരറ്റ്, കനം കുറച്ചു നീളത്തിൽ അരിഞ്ഞത് – അരക്കപ്പ്

സ്പ്രിങ് അണിയൻ, കനം കുറച്ചു നീളത്തിൽ അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

കാപ്സിക്കം, കനം കുറച്ചു നീളത്തിൽ അരിഞ്ഞത് – അരക്കപ്പ്

പച്ചമുളക് – രണ്ട്, അരിഞ്ഞത്

4.എണ്ണ – പാകത്തിന്

സോസിന്

5.സോയ സോസ് – രണ്ടു വലിയ സ്പൂൺ

വിനാഗിരി – ഒരു വലിയ സ്പൂൺ

എള്ളെണ്ണ – ഒരു വലിയ സ്പൂൺ

പഞ്ചസാര – ഒരു ചെറിയ സ്പൂൺ

വെളുത്ത എള്ള് – അര ചെറി സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഒരു ബൗളില്‍ ഒന്നാമത്തെ ചേരുവ പാകത്തിനു വെള്ളം ചേർത്തു യോജിപ്പിച്ചു വയ്ക്കുക.

∙ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിക്കണം.

∙പാനിൽ എണ്ണ ബ്രഷ് ചെയ്തു പാൻ കേക്ക് ഓരോന്നായി ചുട്ടെടുക്കുക.

∙അഞ്ചാമത്തെ ചേരുവ യോജിപ്പിച്ചു സോസ് തയാറാക്കി പാൻ കേക്കിനൊപ്പം വിളമ്പാം.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks