Saturday 05 March 2022 03:46 PM IST

സ്‌റ്റാർ‌ട്ടറായും സ്നാക്കായും വിളമ്പാൻ രുചിയൂറും മട്ടൺ കബാബ്, വെറൈറ്റി റെസിപ്പി!

Silpa B. Raj

kebebeb

മട്ടൺ കബാബ്

1.ഇളം ആട്ടിറച്ചി മിൻസ് ചെയ്തത് – അരക്കിലോ

വെള്ളം – 400 മില്ലി

ഉപ്പ് – പാകത്തിന്

2.എണ്ണ – പാകത്തിന്

3.ജീരകം – ഒരു ചെറിയ സ്പൂൺ

4.വെളുത്തുള്ളി അരിഞ്ഞത് – നാലു ചെറിയ സ്പൂൺ

ഇഞ്ചി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

ഏലയ്ക്ക – നാല്

കറുവാപ്പട്ട – ഒരു കഷണം

കുരുമുളക് – അര ചെറിയ സ്പൂൺ

വറ്റൽമുളക് – രണ്ട്

കടലപ്പരിപ്പ് – 100 ഗ്രാം, കുതിർത്തത്

5.മുട്ട – രണ്ട്

6.പച്ചമുളകു പൊടിയായി അരിഞ്ഞത് – നാലു ചെറിയ സ്പൂൺ

സവാള പൊടിയായി അരിഞ്ഞത് – 75 ഗ്രാം

7.നെയ്യ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙‌ഒന്നാമത്തെ ചേരുവ ചുവടുകട്ടിയുള്ള പാത്രത്തിലാക്കി വേവിക്കുക. വെള്ളം മുഴുവൻ വറ്റി, ഇറച്ചി നന്നായി വേവണം. ചൂടാറിയ ശേഷം മയത്തിൽ അരച്ചെടുക്കുക.

∙പാനിൽ അൽപം എണ്ണ ചൂടാക്കി ജീരകം മൂപ്പിച്ച ശേഷം നാലാമത്തെ ചേരുവ ചേർത്തു വഴറ്റി ചൂടാറിയ ശേഷം അരച്ചെടുക്കുക.

∙ഇത് ഇറച്ചി മിശ്രിതത്തിൽ ചേർത്തു യോജിപ്പിച്ചു മയമുള്ള പേസ്‌റ്റ് തയാറാക്കുക.

∙ഇതിലേക്കു മുട്ട അടിച്ചതു ചേർത്തു യോജിപ്പിച്ച ശേഷം പച്ചമുളകും സവാളയും ചേർത്തു വീണ്ടും യോജിപ്പിക്കുക.

∙ഈ മിശ്രിതം നാരങ്ങാ വലുപ്പമുള്ള ചെറിയ ഉരുളകളാക്കി, കൈ കൊണ്ടു മെല്ലേ അമർത്തുക. പാനിൽ നെയ്യ് ചൂടാക്കി ചെറുതീയിൽ വച്ച് കബാബുകൾ ചേർത്ത് ഇളം ഗോൾഡൻബ്രൺ നിറത്തിൽ വറുത്തു കോരുക.

∙മല്ലിയില കൊണ്ട് അലങ്കരിച്ചു സാലഡിനും സോസിനും ഒപ്പം ചൂടോടെ വിളമ്പാം.

Tags:
  • Dinner Recipes
  • Easy Recipes
  • Pachakam
  • Snacks
  • Non-Vegertarian Recipes