Friday 24 February 2023 03:53 PM IST

കുട്ടിക്കുറുമ്പുകൾക്ക് നൽകാം രുചിയൂറും ഉരുളക്കിഴങ്ങ് പാൻകേക്ക്, കൊതിപ്പിക്കും രുചി!

Liz Emmanuel

Sub Editor

pancake65514

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാണ് പാൻകേക്ക്. പാൻകേക്ക് എന്നു കേൾക്കുമ്പോള്‍ മുട്ടയും പാലും പഞ്ചസാരയും ഒക്കെ ചേർത്തു തയാറാക്കി മുകളിൽ തേന്‍ ഒഴിച്ചു കഴിക്കുന്നതാണ് ഓർമ്മ വരുന്നത്. എന്നാൽ മധുരമുള്ളതു മാത്രമല്ല പച്ചക്കറികൾ ചേർത്തു തയാറക്കുന്നവയും ഉണ്ട്. കൊതിപ്പിക്കുന്ന രുചിയാണ് ഓരോ പാൻകേക്കിനും. ഇതാ അങ്ങനെ ഒരു പാൻകേക്ക് റെസിപ്പിയാണ് ഇത്. തയാറാക്കിനോക്കാൻ മറക്കല്ലേ!!

ഉരുളക്കിഴങ്ങ് പാൻകേക്ക്

1.ഉരുളക്കിഴങ്ങ് – അഞ്ച്

2.നാരങ്ങാനീര് – പകുതി നാരങ്ങയുടേത്

സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

3.വെളുത്തുള്ളി – രണ്ട് അല്ലി, പൊടിയായി അരിഞ്ഞത്

മുട്ട – ഒന്ന്, അടിച്ചത്

മൈദ – കാൽ കപ്പ്

ബ്രെഡ് പൊടിച്ചത് – അരക്കപ്പ്

മല്ലിയില, പൊടിയായി അരിഞ്ഞത് – കാൽ കപ്പ്

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

4.എണ്ണ – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു കഴുകി ഗ്രേറ്റ് ചെയ്യ്തു വയ്ക്കുക.

∙ഇതിലേക്ക് രണ്ടാമത്തെ ചേരുവ ചേർത്തു കുടഞ്ഞു യോജിപ്പിച്ചു പത്തു മിനിറ്റ് മാറ്റി വയ്ക്കുക.

∙ശേഷം ഉരുളക്കിഴങ്ങ് മിശ്രിതം പിഴിഞ്ഞ് വെള്ളം കളഞ്ഞു വയ്ക്കണം.

∙ഇതിലേക്ക് മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

∙പാനിൽ എണ്ണ ചൂടാക്കി തയാറാക്കിയ മിശ്രിതത്തിൽ നിന്നും ഒരു ചെറിയ ഉരുള എടുത്ത് പരത്തി എണ്ണയിൽ തിരിച്ചും മറിച്ചുമിട്ട് മൊരിച്ച് എടുക്കുക.

∙ചൂടോടെ വിളമ്പാം.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks
  • Breakfast Recipes