Friday 08 September 2023 03:16 PM IST : By ബീന മാത്യു

ഉള്ളം തണുപ്പിക്കാന്‍ മാംഗോ ഐസ്ക്രീം; സിമ്പിള്‍ റെസിപ്പി

_BCD7108 ഫോട്ടോ : സരുൺ മാത്യു ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: ആൽബിൻ വി. തോമസ്, കിച്ചൺ എക്സിക്യൂട്ടീവ്, ക്രൗൺ പ്ലാസ, കൊച്ചി.

1. മാമ്പഴം അരച്ച് അരിച്ചത് – 300 ഗ്രാം

നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ

പഞ്ചസാര – അരക്കപ്പ്

2. തിക്ക് ക്രീം – ഒരു കപ്പ്

3. ഫ്രെഷ് ഫ്രൂട്സ്/ബിസ്ക്കറ്റ് – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ മാമ്പഴം അരിച്ചതും നാരങ്ങാനീരും പഞ്ചസാരയും മിക്സിയിലാക്കി നന്നായി അടിച്ച ശേഷം ഫ്രീസറിൽ വച്ചു സെറ്റ് ചെയ്യണം. സെറ്റ് ആയിത്തുടങ്ങുമ്പോൾ പുറത്തെടുത്തു വീണ്ടും നന്നായി അടിക്കുക.

∙ ക്രീം നന്നായി അടിച്ചു പൊങ്ങി വരുന്ന പാകത്തിനാകുമ്പോൾ ഫ്രീസറിൽ നിന്നെടുത്ത മാമ്പഴ മിശ്രിതത്തിൽ മെല്ലേ ചേർത്തു യോജിപ്പിച്ച ശേഷം തിരികെ ഫ്രീസറിൽ വയ്ക്കണം. വീണ്ടും അരമണിക്കൂറിനു ശേഷം പുറത്തെടുത്തു നന്നായി അടിച്ച്, തിരികെ ഫ്രീസറിൽ വ യ്ക്കണം. ഇതു രണ്ട്–മൂന്നു തവണ തുടരണം.

∙ ഈ മിശ്രിതം തണുപ്പിച്ച പാത്രത്തിലാക്കി മുറുകെ അടച്ചു ഫ്രീസറിൽ വയ്ക്കുക.

∙ വിളമ്പുന്നതിന് അരമണിക്കൂർ മുൻപ് ഫ്രീസറിൽ നിന്നു ഫ്രിജിലേക്കു മാറ്റണം.

∙ ഫ്രെഷ്ഫ്രൂട്സിനോ ബിസ്ക്കറ്റിനോ ഒപ്പം വിളമ്പാം.

∙ ഐസ്ക്രീം മെഷീൻ ഉണ്ടെങ്കിൽ ഐസ്ക്രീം അതിൽ‌ തയാറാക്കാം.

Tags:
  • Desserts
  • Pachakam