Wednesday 21 June 2023 12:30 PM IST

കുട്ടികൾ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും വിഭവം, തയാറാക്കാം വെജ് ലോലിപ്പോപ്പ്!

Silpa B. Raj

veg

വെജ് ലോലിപ്പോപ്പ്

1.എണ്ണ – ഒരു വലിയ സ്പൂൺ

2.ഇഞ്ചി, പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്

3.കാരറ്റ്, പൊടിയായി അരിഞ്ഞത് – ഒരു കപ്പിന്റെ മൂന്നില്‍ ഒന്ന്

ബീൻസ്, പൊടിയായി അരിഞ്ഞത് – ഒരു കപ്പിന്റെ മൂന്നിൽ ഒന്ന്

ഗ്രീൻപീസ്, വേവിച്ചത് – ഒരു കപ്പിന്റെ മൂന്നിൽ ഒന്ന്

സ്വീറ്റ് കോൺ, വേവിച്ചത് – ഒരു കപ്പിന്റെ മൂന്നിൽ ഒന്ന്

കാപ്സിക്കം, പൊടിയായി അരിഞ്ഞത്– ഒരു കപ്പിന്റെ മൂന്നിൽ ഒന്ന്

4.ഉരുളക്കിഴങ്ങ് – 5, പുഴുങ്ങി പൊടിച്ചത്

5.കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

ജീരകംപൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ആംചൂർ പൗഡര്‍ – ഒരു ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

കസൂരി മേത്തി – അര ചെറിയ സ്പൂൺ

മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ

കുരുമുളകുപൊടി – ഒരു നുള്ള്

ഉപ്പ് – പാകത്തിന്

6.മൈദ – കാൽ കപ്പ്

ഉപ്പ് – പാകത്തിന്

വെള്ളം – പാകത്തിന്

7.ബ്രെഡ് പൊടിച്ചത് – പാകത്തിന്

8.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙പാനിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റുക.

∙ഇതിലേക്കു മൂന്നാമത്തെ ചേരുവ ഓരോന്നായി ചേർത്തു വഴറ്റണം. ഒരുപാട് വഴന്നു പോകരുത്.ഇത് ചൂടാറാൻ മാറ്റി വയ്ക്കണം.

∙ഒരു വലിയ ബൗളിൽ ഉരുളക്കിഴങ്ങും വേവിച്ചു വച്ചിരിക്കുന്ന പച്ചക്കറികളും ചേർക്കണം.

∙ഇതിലേക്ക് അഞ്ചാമത്തെ ചേരുവയും ചേർത്ത് നന്നായി കുഴച്ചു യോജിപ്പിക്കുക.

∙മറ്റൊരു ബൗളിൽ ആറാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ചു വയ്ക്കണം.

∙ഉരുളക്കിഴങ്ങു മിശ്രിതത്തിൽ നിന്നും ഓരോ ഉരുള വീതം കൈയിലെടുത്ത് ഉരുട്ടി മെല്ലേ ഒന്നമർത്തുക.

∙ഓരോന്നിലും പോപ്സിക്കിൾ സ്‌റ്റിക്ക് കുത്തി, തയാറാക്കിയ മൈദ മിശ്രിതത്തിൽ മുക്കി ബ്രെഡ് പൊടിച്ചതിൽ പൊതിഞ്ഞ് ചൂടായ എണ്ണയിൽ വറുത്തു കോരുക.

∙സോസിനൊപ്പം വിളമ്പാം.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks