Saturday 17 December 2022 04:40 PM IST : By Vanitha Pachakam

ഫെസ്റ്റിവൽ മിക്സഡ് പുഡിങ്, ക്രിസ്മസിനു തയാറാക്കാം വെറൈറ്റി പുഡിങ്!

pudding

ഫെസ്റ്റിവൽ മിക്സഡ് പുഡിങ്

1. മുട്ട – മൂന്ന്

2. കൊഴുപ്പുള്ള പാൽ – രണ്ടു കപ്പ്

3. വെണ്ണ – രണ്ടു ചെറിയ സ്പൂൺ

4. പഞ്ചസാര – 10 ചെറിയ സ്പൂൺ

ഒരു കപ്പ് തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത തേങ്ങാപ്പാൽ – അരക്കപ്പ്

ഫ്രൂട്ട് കേക്ക് തരുതരുപ്പായി പൊടിച്ചത് – ഒന്നരക്കപ്പ്

പഴയ റൊട്ടി വെള്ളത്തിൽ കുതിർത്തു പിഴിഞ്ഞ് ഉതിർത്തത് – അരക്കപ്പ്

ഏത്തപ്പഴം പുഴുങ്ങി നാരില്ലാതെ ഉടച്ചത് /പൂവൻപഴം ഉടച്ചത് – അരക്കപ്പ്

തേങ്ങ ചുരണ്ടിയത് – കാൽ കപ്പ്

ഓറഞ്ചുനീര് – നാലു ചെറിയ സ്പൂൺ

നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ

ഓറഞ്ചുതൊലി അരച്ചത് – കാൽ ചെറിയ സ്പൂൺ

ജാതിക്ക അരച്ചത് – അര ചെറിയ സ്പൂൺ

വനില എസ്സൻസ് – കാൽ ചെറിയ സ്പൂൺ

ചോക്‌ലെറ്റ് സോസിന്

5. പാൽ – ഒന്നരക്കപ്പ്

പഞ്ചസാര – എട്ടു ചെറിയ സ്പൂൺ

കൊക്കോ പൗഡർ – നാലു ചെറിയ സ്പൂൺ

6. തണുത്ത പാൽ – അരക്കപ്പ്

മൈദ – രണ്ടു ചെറിയ സ്പീൺ

7. വെണ്ണ – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ മുട്ട മയത്തിൽ അടിക്കുക. ഇതിൽ തിളച്ചപാൽ അൽപാൽപം ചേർത്തു നന്നായി അടിക്കണം.

∙ ഇത് ഇളം ചൂടാകുമ്പോൾ വെണ്ണ ചേർക്കണം.

∙ നന്നായി ചൂടാറിയ ശേഷം നാലാമത്തെ ചേരുവ ചേർത്തു യോജിപ്പിക്കുക.

∙ അടപ്പുള്ള ഒരു കുഴിയൻ പാത്രത്തിൽ മയം പുരട്ടി അതിൽ തയാറാക്കിയ പുഡിങ് മിശ്രിതം ഒഴിക്കുക. ഇത് അടച്ചു വച്ച് ആവിയിൽ വേവിച്ചെടുക്കണം.

∙ പുഡിങ് വെന്ത ശേഷം പുറത്തെടുത്തു ചൂടാറാൻ വയ്ക്കുക. നന്നായി സെറ്റ് ആകണം.

∙ ഇതു വിളമ്പാനുള്ള പാത്രത്തിലേക്കു മെല്ലേ കമഴ്ത്തുക.

∙ ഇതിനു മുകളിൽ തണുപ്പിച്ച ചോക്‌ലെറ്റ് സോസ് ഒഴിക്കണം. ഞാലിപ്പൂവൻ പഴം മുറിച്ചത്, ചെറി, മാമ്പഴം ഓറഞ്ച് ജ്യൂസിൽ വേവിച്ചത് എന്നിവ കൊണ്ട് അലങ്കരിക്കാം.

∙ ചോക്‌ലെറ്റ് സോസ് തയാറാക്കാൻ അഞ്ചാമത്തെ ചേരുവ യോജിപ്പിച്ചു ചെറുതീയിൽ വച്ചു തുടരെയിളക്കി തിളപ്പിക്കുക.

∙ ചെറുതീയിലാക്കി വച്ച്, ഇതിലേക്കു തണുത്ത പാലിൽ കലക്കിയ മൈദ അരിച്ചതു സാവധാനം ചേർക്കണം.

∙ കുറുകുമ്പോൾ വാങ്ങി ഫോർക്ക് കൊണ്ട് അടിച്ചു ചൂടാറിയ ശേഷം വെണ്ണ ചേർത്ത് ഒന്നു കൂടി അടിക്കുക.