Wednesday 04 January 2023 02:20 PM IST : By സ്വന്തം ലേഖകൻ

കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടും രുചി, ചിക്കൻ കബാബ്!

Chickenkebabs

ചിക്കൻ കബാബ്

1.ചിക്കൻ, എല്ലില്ലാതെ – 300 ഗ്രാം

2.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

മല്ലിയില, പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പുതിനയില, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

ഇഞ്ചി, ചതച്ചത് – ഒരു വലിയ സ്പൂൺ

വെളുത്തുള്ളി, ചതച്ചത് – ഒരു വലിയ സ്പൂൺ

തക്കാളി – ഒന്ന്, കുരുകളഞ്ഞു പൊടിയായി അരിഞ്ഞത്

ഉപ്പ് – പാകത്തിന്

വറ്റൽമുളക് ചതച്ചത് – ഒരു ചെറിയ സ്പൂൺ

ഗരംമസാല – അര ചെറിയ സ്പൂൺ

ജീരകംപൊടി – അര ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

കാശ്മീരി മുളകുപൊടി – അര ചെറിയ സ്പൂൺ

കടലമാവ് – ഒരു വലിയ സ്പൂൺ

എണ്ണ – രണ്ടു ചെറിയ സ്പൂൺ

3.എണ്ണ – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചിക്കൻ വൃത്തിയാക്കി മിൻസ് ചെയ്തു വയ്ക്കുക.

∙ഒരു വലിയ ബൗളിൽ രണ്ടാമത്തെ ചേരുവ നന്നായി യോജിപ്പിക്കുക.

∙ഇതിലേക്കു മിൻസ് ചെയ്തു വച്ചിരിക്കുന്ന ചിക്കനും ചേർത്തു വീണ്ടും യോജിപ്പിക്കുക.

∙ഇതിൽ നിന്നും ഓരോ ഉരുള വീതം എടുത്ത് കൈ വെള്ളയിൽ വച്ചു പരത്തി ചൂടായ എണ്ണയിൽ തിരിച്ചും മറിച്ചുമിട്ടു വറുത്തു കോരുക.