Monday 14 March 2022 02:19 PM IST

രുചിയൂറും എഗ്ഗ് ക്രോക്കറ്റ്സ്, തയാറാക്കാം ഈസിയായി!

Silpa B. Raj

croquettes

എഗ്ഗ് ക്രോക്കറ്റ്സ്

1.ഉരുളക്കിഴങ്ങ് – നാലു വലുത്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ്, വെള്ളം – പാകത്തിന്

2.ചിക്കൻ എല്ലില്ലാതം – 300 ഗ്രാം

3.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

മല്ലിയില – അൽപം

4.എണ്ണ – പാകത്തിന്

5.മല്ലിയില, പച്ചമുളക് – പാകത്തിന്

കുരുമുളക് – ഒരു നുള്ള്

6.റൊട്ടിപ്പൊടി – ഒന്നരക്കപ്പ്

7.കോഴിമുട്ട – നാല്, പുഴുങ്ങിയത്

8.മൈദ – നാലു വലിയ സ്പൂൺ

ഉപ്പ്, വെള്ളം – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ വേവിച്ച് ഉടച്ചു വയ്ക്കുക.

∙ചിക്കൻ മൂന്നാമത്തെ ചേരുവ ചേർത്തു വേവിച്ചു വെള്ളം വറ്റിച്ച് എണ്ണ ഒഴിച്ച് വരട്ടിയെടുക്കുക.

∙വേവിച്ച ചിക്കനും അഞ്ചാമത്തെ ചേരുവയും വെള്ളം ചേർക്കാതെ നന്നായി അരച്ച് ഉരുളക്കിഴങ്ങു കൂട്ടിൽ ചേർക്കണം. ഇതിലേക്കു മൂന്നു വലിയ സ്പൂൺ റൊട്ടിപ്പൊടിയും ചേർത്തു നന്നായി യോജിപ്പിച്ചു വയ്ക്കണം. ിതു ചെറിയ ഉരുളകളാക്കി, ഓരോ ഉരുളയും കൈയിൽ വച്ചു പരത്തി നടുവിൽ മുട്ട വച്ച് മുട്ടയുടെ ആകൃതിയിൽ ഉരുട്ടിയെടുക്കണം

∙ഇത് എട്ടാമത്തെ ചേരുവ മിക്സിയിൽ അടിച്ചതിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരുക. ചൂടാറിയ ശേഷം നടുവെ മുറിച്ച് സോസും മല്ലിയിലയും വച്ചു വിളമ്പാം.