Monday 13 November 2023 11:36 AM IST : By Deepthi Philips

വളരെ എളുപ്പത്തിൽ നല്ല പെർഫക്ട് മൈസൂർ പാക്, ഇതാ ഇങ്ങനെ തയാറാക്കൂ!

mysore pak

മധുര പ്രിയരുടെ എക്കാലത്തെയും ഇഷ്ട വിഭവമാണ് മൈസൂർ പാക്. നല്ല പെർഫക്ട് മൈസൂർ പാക് എങ്ങനെ തയാറാക്കാം എന്നു നോക്കാം.
ചേരുവകൾ

•കടലമാവ് - 1 കപ്പ്

•നെയ്യ് - 2 കപ്പ്

•പഞ്ചസാര - ഒന്നര കപ്പ്

•വെള്ളം - ഒന്നേകാൽ കപ്പ്

തയാറാക്കുന്ന വിധം

•രണ്ടു കപ്പ് നെയ്യ് ഉരുക്കി മാറ്റിവയ്ക്കുക.

∙ഒരു പാനിൽ ഒരു കപ്പ് കടലമാവ് ചെറിയ തീയിൽ വറുത്തെടുക്കുക. ഇത് മൂക്കുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക, ശേഷം അരിച്ചെടുക്കണം.

∙ഇതിലേക്ക് അര കപ്പ് നെയ്യും കൂടെ ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്ത് സൈഡിലോട്ട് മാറ്റിവയ്ക്കാം.

∙ഇനി നമ്മൾ മൈസൂർ പാക്ക് ഉണ്ടാക്കുന്ന പാത്രം അടുപ്പിൽ വെച്ചതിനുശേഷം അതിലേക്ക് ഒന്നര കപ്പ് പഞ്ചസാര ഇട്ടു കൊടുത്ത് ഒന്നേകാൽ കപ്പ് വെള്ളം കൂടി ഒഴിച്ചുകൊടുത്ത് നന്നായി അലിയിപ്പിച്ചെടുക്കുക.

∙ഇത് ഒറ്റ നൂൽ പരുവം ആകുന്നവരെ തിളപ്പിക്കണം.

∙ഒറ്റ നൂൽ ആകുമ്പോൾ തന്നെ നമ്മൾ നേരത്തെ മിക്സ് ചെയ്തു വെച്ച കടലമാവും നെയ്യും കൂടിയുള്ള മിശ്രിതം ഇതിലേക്ക് ചേർത്തു കൊടുക്കാം. നെയ്യും, കടലമാവും, പഞ്ചസാരയും യോജിച്ചു വരുന്നവരെ ഇളക്കിക്കൊണ്ടിരിക്കുക.

∙ഇനി ഇടയ്ക്കിടയ്ക്ക് കാൽ കപ്പ് നെയ്യ് ചേർത്തു കൊണ്ടിരിക്കുക 2 കപ്പ് നെയ്യ് മുഴുവനായിട്ട് തീരുന്ന വരെ നമ്മൾ ചേർത്തുകൊണ്ടിരിക്കണം.

∙പാത്രത്തിൽ നിന്ന് വിട്ടു വരുമ്പോൾ തീ ഓഫ് ചെയ്തതിനുശേഷം നെയ്യ് തടവിയ മറ്റൊരു പാത്രത്തിലേക്ക് ഇത് ഒഴിച്ചു വയ്ക്കാം.

∙മൂന്നു മണിക്കൂറിനു ശേഷം തണുക്കുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം. വായിലിട്ടാൽ അലിഞ്ഞു പോകുന്ന മൈസൂർ പാക്ക് റെഡി.

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Cookery Video