Tuesday 31 October 2023 04:54 PM IST : By Prabha Kailas

ഹെൽത്തിയും ടേസ്റ്റിയുമായ വ്യത്യസ്തമായ കൊഴുക്കട്ട, തയാറാക്കാം ഈസിയായി!

snack

അരിപ്പൊടിയുമല്ല ഗോതമ്പുപൊടിയുമല്ല റാഗിയുമല്ല, വ്യത്യസ്തമായ ചേരുവ കൊണ്ടു തയാറാക്കാം രുചിയൂറും കൊഴുക്കട്ട.

ചേരുവകൾ

∙ചോളപ്പൊടി -1 കപ്പ്‌

∙വെള്ളം -1.5 കപ്പ്‌

∙നല്ലെണ്ണ -3 ടീസ്പൂൺ

∙കടുക് -1/2 ടീസ്പൂൺ

∙ഉഴുന്ന് പരിപ്പ് -1 ടീസ്പൂൺ

∙ചുവന്ന മുളക് -2 എണ്ണം

∙ഉള്ളി -1/2 കപ്പ്‌

∙കാരറ്റ് ഗ്രേറ്റ് ചെയ്തത് -1/2 കപ്പ്‌

∙തേങ്ങാക്കൊത്ത് - 1/4 കപ്പ്‌

∙പച്ചമുളക് -2 എണ്ണം

∙മഞ്ഞൾ പൊടി -1/4 ടീസ്പൂൺ

∙ചതച്ച മുളക് -1/2 ടീസ്പൂൺ

∙കായപൊടി -1/4 ടീസ്പൂൺ

∙മുളക് പൊടി -1/4 ടീസ്പൂൺ

∙മല്ലിയില -1/4 കപ്പ്‌

∙കറിവേപ്പില

∙ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

∙ചോളപ്പൊടി ഒരു ചീനച്ചട്ടിയിൽ ഇട്ടു നന്നായി വറുത്തെടുത്ത് മാറ്റി വയ്ക്കുക.

∙പാനിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക.

∙കറി വേപ്പിലയും ചുവന്നമുളകും ഉഴുന്ന് പരിപ്പും ചേർത്ത് ചൂടാക്കുക.

∙ഉള്ളിയും പച്ചമുളകും ചേർത്ത് കൊടുക്കുക.

∙വഴറ്റി വരുമ്പോൾ ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും തേങ്ങാക്കൊത്തും ചേർത്ത് വഴറ്റുക.

∙മഞ്ഞൾപൊടിയും കായപൊടിയും ചതച്ച മുളകും ചേർത്ത് ഒന്ന് വഴറ്റുക.

‌∙വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക.

∙തിളച്ചു വരുമ്പോൾ വറുത്തു വച്ച ചോളപ്പൊടി ചേർത്ത് നന്നായി കട്ട കൂടാതെ ഇളക്കി എടുക്കുക. തീ കെടുത്തിയ ശേഷം കുറച്ചു എണ്ണ കൂടി ചേർത്ത് ഇളക്കി 5 മിനിറ്റ് അടച്ചു വയ്ക്കുക. ഒന്ന് കൂടി മിക്സ്‌ ചെയ്തു ശേഷം ചെറിയ ഉരുളകൾ ആക്കി ആവിയിൽ വച്ചു വേവിച്ചെടുക്കുക. ഇങ്ങനെ തന്നെ കഴിക്കാവുന്നതാണ്.
∙കുറച്ചു കൂടി ഫ്ലെവർ കൂടാനായി ഒരു പാനിൽ കുറച്ചു എണ്ണയൊഴിച്ചു ഒരു നുള്ള് ഉപ്പും കുറച്ചു മുളക് പൊടിയും കായപൊടിയും ചേർത്ത് ചെറുതായി ചൂടാക്കുക. അതിലേക്കു വേവിച്ചു വച്ച കൊഴുക്കട്ട ചേർത്ത് ഇളക്കുക.

∙ബ്രേക്ഫാസ്റ് ആയോ സ്നാക്ക്സ് ആയോ കഴിക്കാം.

Tags:
  • Pachakam
  • Snacks
  • Cookery Video
  • Breakfast Recipes