Wednesday 24 April 2024 12:47 PM IST : By Julia Grayson

ഇനി ഇതാണ് താരം, കുട്ടികൾക്കു കൊടുക്കാം പിത്‌സയെക്കാൾ രുചികരമായ പുതുവിഭവം!

vegbakeeee

കുട്ടികളുടെ പ്രിയപ്പെട്ട വിഭവമാണ് പിത്‌സ. വളരെ പെട്ടെന്ന് അധികം പ്രയാസപ്പെടാതെ പിത്‌സയെക്കാൾ രുചിയിൽ നിറയെ വെജിറ്റബിൾസും ആയി നല്ലൊരു വിഭവം തയാറാക്കാം.

ചേരുവകൾ

•ഉരുളക്കിഴങ്ങ് – 1, ഗ്രേറ്റ് ചെയ്തത്

•കാരറ്റ് – 1, ഗ്രേറ്റ് ചെയ്തത്

•കാപ്സിക്കം, ചെറുതായിട്ട് അരിഞ്ഞത് – ഒരു കപ്പ്

•സവാള, ചെറുതായിട്ട് അരിഞ്ഞത് – അരക്കപ്പ്

•മല്ലിയില അരിഞ്ഞത് – ഒരു പിടി

•മുട്ട – മൂന്നെണ്ണം

•കുരുമുളകുപൊടി – 1 ടീസ്പൂൺ

•ഉപ്പ് – 1 ടീസ്പൂൺ

•ഒലിവ് ഓയിൽ – മൂന്ന് ടേബിൾ സ്പൂൺ

•ചീസ് – 2 പിടി

•ഗോതമ്പുപൊടി – ഒരു കപ്പ്

തയാറാക്കുന്ന വിധം

•ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്ത് വെള്ളത്തിലിട്ട് 15 മിനിറ്റ് മാറ്റിവയ്ക്കാം, ശേഷം ഇത് പിഴിഞ്ഞെടുക്കുക.

∙ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ഒഴിച്ചതിനുശേഷം അരിഞ്ഞുവച്ച സവാളയിട്ട് ചെറുതായി വഴറ്റുക. ഇതിൻറെ കൂടെ തന്നെ കാരറ്റും, കാപ്സിക്കവും ഇട്ടുകൊടുക്കാം.

∙ഇതിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടിയും അര ടീസ്പൂൺ ഉപ്പും ഇട്ടുകൊടുക്കുക. ഇനി ഗ്യാസ് ഓഫ് ചെയ്ത് ഇത് ഇറക്കി വയ്ക്കാം.

•മറ്റൊരു പാത്രത്തിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചൊഴിച്ചതിനുശേഷം അതിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടിയും, അര ടീസ്പൂൺ ഉപ്പും കൂടിയിട്ട് നന്നായി ഇളക്കി യോജിപ്പിക്കുക.

∙ഇതിലേക്ക് നേരത്തെ വഴറ്റിവച്ച വെജിറ്റബിൾസും, ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തത് പിഴിഞ്ഞെടുത്തതും ഇട്ടുകൊടുക്കാം.

∙ഒരു കപ്പ് ഗോതമ്പുപൊടി ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. വെള്ളം ആവശ്യമെങ്കിൽ രണ്ടോ മൂന്നോ ടേബിൾസ്പൂൺ ചേർത്തു കൊടുക്കാം.

∙ഓവൻ സൈഫ് ആയ പാത്രത്തിലേക്ക് ഒലിവ് ഓയിൽ തേച്ചു കൊടുത്തതിനുശേഷം ഈ കൂട്ട് ഒഴിക്കാം.

∙ഇത് 180 ഡിഗ്രി സെൽഷ്യസിൽ 30 മിനിറ്റ് ബേക്ക് ചെയ്യുക.

∙ശേഷം പുറത്തെടുത്ത് ഇതിന്റെ മുകളിൽ കുറച്ച് ചീസ് ഗ്രേറ്റ് ചെയ്തത് ഇട്ട് കൊടുത്ത് വീണ്ടും 3 മിനിറ്റ് കൂടെ ബേക്ക് ചെയ്യുക.

Tags:
  • Lunch Recipes
  • Dinner Recipes
  • Easy Recipes
  • Pachakam