Friday 02 February 2024 11:20 AM IST : By Deepthi Philips

പഴം മിക്സിയിൽ കറക്കിയാൽ എത്ര കഴിച്ചാലും മതിവരാത്ത ചായക്കടി റെഡി!

cakkkee

പഴം കൂടുതൽ പഴുത്തു പോയാൽ ആർക്കും കഴിക്കാൻ ഇഷ്ടമല്ല. മിക്കപ്പോഴും കളയുകയാണ് പതിവ്. ഇനി അങ്ങനെ ചെയ്യേണ്ട, പഴം അധികം പഴുത്തുപോയാലും അടിപൊളി കേക്ക് ഉണ്ടാക്കാം. കുട്ടികൾക്കും ഏറെ ഇഷ്ടമാകും.

ചേരുവകൾ

•പഴം - 6

•മുട്ട - 4

•വെജിറ്റബിൾ ഓയിൽ - 1/2 കപ്പ്

•ഗോതമ്പ് പൊടി - 250 ഗ്രാം

•ബേക്കിംഗ് പൌഡർ - 1 ടീസ്പൂൺ

•ബേക്കിംഗ് സോഡ - 1/2 ടീസ്പൂൺ

•ഉപ്പ് - ഒരു നുള്ള്

•പഞ്ചസാര - 3/4 കപ്പ്

•ഏലക്ക – 2

•ഗ്രാമ്പൂ - 2

•വാനില എസ്സൻസ് - 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം

•പഞ്ചസാരയും ഗ്രാമ്പൂവും ഏലക്കായും കൂടി നന്നായി പൊടിച്ചെടുക്കുക.

•ഗോതമ്പു പൊടിയും, ബേക്കിംഗ് പൗഡറും, ബേക്കിംഗ് സോഡയും ഒരു നുള്ളു ഉപ്പും കൂടി അരിച്ചു വെക്കുക.

•മിക്സിയുടെ വലിയ ജാറിൽ മുട്ടയും, ഓയിലും , പഞ്ചസാര പൊടിച്ചതും കൂടി അടിച്ചെടുക്കുക.

∙ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച ശേഷം പൊടികളും, പഴം അരച്ചതും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക, ഇഡലി മാവിന്റെ പരുവത്തിൽ യോജിപ്പിച്ചെടുക്കുക.

•തയാറാക്കിയ മാവ് ഒരു പാത്രത്തിലേക്ക് ഒഴിക്കുക. ശേഷം നേരത്തെ ചൂടാക്കിയ ഒരു പാനിൽ വെച്ച് 45 മിനിട്ടു അടച്ചു വെച്ച് വേവിക്കുക. രുചികരമായ പഴം കേക്ക് റെഡി.

Tags:
  • Easy Recipes
  • Pachakam
  • Snacks