Thursday 11 November 2021 02:15 PM IST : By സ്വന്തം ലേഖകൻ

സ്‌റ്റാർട്ടറായി തയാറാക്കാം കുരുമുളകു–ജീരക ഉരുളക്കിഴങ്ങ്, ഈസി റെസിപ്പി!

jeeraaloo

കുരുമുളകു–ജീരക ഉരുളക്കിഴങ്ങ്

1.ഉരുളക്കിഴങ്ങ് – 250 ഗ്രാം

2.ജീരകം – രണ്ടു ചെറിയ സ്പൂൺ

കുരുമപളക് – കണ്ടു ചെറിയ സ്പൂൺ

3.നെയ്യ് – രണ്ടു ചെറിയ സ്പൂൺ

എണ്ണ – രണ്ടു ചെറിയ സ്പൂൺ

4.വറ്റൽമുളക് – ഒന്ന്

കറിവേപ്പില – ആറ്–ഏട്ട്

5.ഉപ്പ് – പാകത്തിന്

നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഉരുളക്കിഴങ്ങു വേവിച്ചു ചെറിയ ചതുരക്കഷണങ്ങളാക്കി വയ്ക്കുക.

∙കുരുമുളകും ജീരകവും തരുതരുപ്പായി പൊടിച്ചു മാറ്റി വയ്ക്കുക.

∙ഒരു പാനിൽ നെയ്യും എണ്ണയും ചൂടാക്കി, വറ്റൽമുളകും കറിവേപ്പിലയും മൂപ്പിക്കുക.

∙ഇതിലേക്കു കുരുമുളകും ജീരകവും പൊടിച്ചതും ചേർത്തിളക്കുക.

∙ഉടൻ തന്നെ ഉരുളക്കിഴങ്ങു കഷണങ്ങളാക്കിയതും ചേർത്തിളക്കുക.

∙ഇതിൽ ഉപ്പും നാരങ്ങാനീരും രണ്ടു വലിയ സ്പൂൺ വെള്ളവും ചേർത്തു നന്നായി യോജിപ്പിക്കുക.

∙രണ്ടു മൂന്നു മിനിറ്റിനുശേഷം വാങ്ങി വിളമ്പാം.