Thursday 17 June 2021 01:02 AM IST

കറുമുറെ കൊറിക്കാന്‍ പനീര്‍ പോപ്പ്‌കോണ്‍, തയാറാക്കാം ഈസിയായി!

Liz Emmanuel

Sub Editor

pop

പനീര്‍ പോപ്‌കോണ്‍

1.പനീര്‍ - 200 ഗ്രാം

2.ഇഞ്ചി-വെളുത്തുള്ളി പേസ്#റ്റ് - രണ്ടു ചെറിയ സ്പൂണ്‍

 മുളകുപൊടി - ഒരു ചെറിയ സ്പൂണ്‍

 ഇറ്റാലിയന്‍ സീസണിങ് - ഒരു ചെറിയ സ്പൂണ്‍

 കോണ്‍ഫ്‌ളവര്‍ - രണ്ടു വലിയ സ്പൂണ്‍

 മൈദ - രണ്ടു വലിയ സ്പൂണ്‍

 ഉപ്പ്, കുരുമുളകുപൊടി - പാകത്തിന്

 സോയാസോസ് - ഒരു ചെറിയ സ്പൂണ്‍

3.വെള്ളം - പാകത്തിന്

4.ബ്രെഡ് പൊടിച്ചത് - രണ്ടു കപ്പ്

5.എണ്ണ - വറുക്കാന്‍ ആവശ്യത്തിന്

6.മുളകുപൊടി - ഒരു ചെറിയ സ്പൂണ്‍

 ഇറ്റാലിയന്‍ സീസണിങ് - ഒരു ചെറിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

·       പനീര്‍ ചെറിയ ക്യൂബുകളാക്കി മുറിച്ചു വയ്ക്കുക.

·       രണ്ടാമത്തെ ചേരുവ നന്നായി യോജിപ്പിച്ച് പാകത്തിനു വെള്ളവും ചേര്‍ത്ത് ബാറ്റര്‍ തയാറാക്കണം.

·       മുറിച്ചു വച്ചിരിക്കുന്ന പനീര്‍ ഓരോന്നായി ഇതിലേക്ക് ഇട്ടു നന്നായി ഇളക്കി യോജിപ്പിക്കണം.

·       ഇവ ഓരോന്നും എടുത്ത് ബ്രഡ് പൊടിച്ചതില്‍ പൊതിഞ്ഞ് ചൂടായ എണ്ണയില്‍ വറുത്ത് കോരണം.

·       ഇത് എണ്ണ വലിയാന്‍ ടിഷ്യു പേപ്പറില്‍ വയ്ക്കാം.

·       ഒരു ബൗളില്‍ ആറാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കണം.

·       ഇതിലേക്ക് വറുത്ത് വച്ചിരിക്കുന്ന പനീര്‍ ചെറു ചൂടോടു കൂടി ചേര്‍ത്തു കുടഞ്ഞു യോജിപ്പിക്കണം.

·       മയൊണേസിനൊപ്പം വിളമ്പാം.