Thursday 05 May 2022 10:52 AM IST : By Saritha Sreekumar

ചപ്പാത്തിക്കും ചോറിനും കൂട്ടാം രുചിയൂറും വഴുതനങ്ങ ചമ്മന്തി, ഈസി റെസിപ്പി!

bhaigan

വഴുതനങ്ങ ചമ്മന്തി

അധികം മൂക്കാത്ത ഇടത്തരം വലുപ്പമുള്ള രണ്ടു വഴുതനങ്ങ കനലിൽ ചുട്ടെടുക്കുക. ഇതിന്റെ തൊലിയും കരിഞ്ഞ ഭാഗവും മാറ്റി വയ്ക്കമം. ഒരു തേങ്ങയുടെ പകുതിയും അഞ്ചു ചുവന്നുള്ളിയും ഒന്‍പതു വറ്റൽമുളകും തീയിൽ ചുട്ടെടുക്കുക. ഒരു വലിയ സ്പൺ ഉഴുന്നുപരിപ്പ് വറുത്തു മാറ്റി വയ്ക്കണം. ഇവയെല്ലാം ഒരു തണ്ട് കറിവേപ്പിലയും മൂന്നു നാരകത്തിലയും പാകത്തിനുപ്പും ഒരു നെല്ലിക്കാ വലുപ്പം വാളൻപുളിയും ചേർത്ത് വെള്ളം തൊടാതെ അരച്ചെടുക്കുക.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Breakfast Recipes