Friday 27 November 2020 02:13 PM IST : By സ്വന്തം ലേഖകൻ

നാലുമണിക്കു തയാറാക്കാം ബനാന ബൺസ്, ഈസി റെസിപ്പി!

വിപബ

ബനാന ബൺസ്

1.മൈദ – കാൽ കിലോ

2.ഏലയ്ക്ക പൊടിച്ചത് – ഒരു നുള്ള്

ജീരകം പൊടിച്ചത് – ഒരു നുള്ള്

പഞ്ചസാര – രണ്ടു ചെറിയ സ്പൂൺ

സോഡാപ്പൊടി – ഒരു നുള്ള്

3.പഴം (റോബസ്‍റ്റ) – മൂന്ന്, അടിച്ചത്

4.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

  • മൈദയിൽ രണ്ടാമത്തെ ചേരുവ യോജിപ്പിക്കുക.

  • ഇതിലേക്കു പഴം അടിച്ചതും ചേർത്തു കുഴച്ചു രണ്ടു മണിക്കൂർ വയ്ക്കണം.

  • പിന്നീട് ചെറിയ ഉരുളകളാക്കി പൂരിയുടെ വലുപ്പത്തിൽ പരത്തി ചൂടായ എണ്ണയിൽ വറുത്തു കോരുക.