Wednesday 25 September 2019 04:21 PM IST : By സ്വന്തം ലേഖകൻ

നാടൻ രുചിയുമായി എല്ലും കപ്പയും കുഴച്ചത്; റെസിപ്പി ഇതാ...

Kappa-beaf

ബീഫിന്റെ എല്ല് ഇറച്ചിയോടു കൂടി അരക്കിലോ എടുത്തു കഷണങ്ങളാക്കി വയ്ക്കുക. ഇതിൽ ഒരു വലിയ കഷണം ഇഞ്ചി അരിഞ്ഞത്, എട്ട് അല്ലി വെളുത്തുള്ളി അരിഞ്ഞത്, അഞ്ചു പച്ചമുളക് പിളർന്നത്, പാകത്തിന് ഉപ്പ്, അര ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്തു വേവിക്കുക. ഇതിലേക്ക് അരക്കിലോ കപ്പ അരിഞ്ഞതു ചേർത്തു വേവിക്കണം. ഒരു ചട്ടിയിൽ അഞ്ചു ചെറിയ സ്പൂൺ എണ്ണ ചൂടാക്കി മൂന്നു സവാള കനം കുറച്ച് അരിഞ്ഞതു ചേർത്തു വഴറ്റുക. 

ഇതിലേക്കു നാലു ചെറിയ സ്പൂൺ മുളകുപൊടി, മൂന്നു ചെറിയ സ്പൂൺ മല്ലിപ്പൊടി, അര ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി, രണ്ടു ചെറിയ സ്പൂൺ മ സാലപ്പൊടി എന്നിവ ചേർത്തു വഴറ്റുക.  ഇ തിൽ ഒരു തേങ്ങയുടെ പകുതി ചുരണ്ടിയതു ചേർക്കണം. ഇതിലേക്കു വേവിച്ചു വ ച്ച കപ്പ മിശ്രിതം ചേർത്തു നന്നായി ഇളക്കണം. രണ്ടു തണ്ടു കറിവേപ്പിലയും ഒരു തണ്ടു മല്ലിയിലയും ചേർത്തു വാങ്ങാം.

റെസിപ്പി: വത്സല കെ., കൂടൽ, പത്തനംതിട്ട.

Tags:
  • Pachakam