രോഗപ്രതിരോധത്തിന്റെ കാര്യത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പ്രതിരോധ കുത്തിവയ്പുകൾ. പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തിൽ അവയുടെ പങ്ക് വളരെ വലുതാണ്. എന്നാൽ കൊറോണ കാലത്ത് പ്രതിരോധ കുത്തിവയ്പുകൾ എടുക്കാനാകാതെ വരുന്നത് മാതാപിതാക്കളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
എന്നാൽ ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നാണ് മാഹി ജനറൽ ആശുപത്രിയിലെ ശിശുരോഗവിദഗ്ധനും ഐഎംഎയുടെ നിയുക്ത സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. എം. മുരളീധരൻ പറയുന്നത്. ഒരു തവണ ഒരു വാക്സിൻ കൊടുത്താൽ പ്രതിരോധ കോശങ്ങൾ അത് ഒാർത്തുവയ്ക്കുമെന്നും രണ്ടാം ഡോസോ മൂന്നാം ഡോസോ വൈകിയാലും പ്രശ്നമാകില്ലെന്നും ഡോക്ടർ പറയുന്നു.
പുതുതായി വാക്സിനുകൾ എടുക്കേണ്ടുന്നവരുടെ കാര്യത്തിൽ എന്താണ് ചെയ്യേണ്ടതെന്നും ഡോക്ടർ വിശദമാക്കുന്നു
വിഡിയോ കാണാം