Tuesday 14 August 2018 03:38 PM IST

നേരവും കാലവും നോക്കാതെ ബിപി പരിശോധിക്കുന്ന ശീലം വേണ്ട; രക്തസമ്മർദ്ദ പരിശോധനയ്ക്ക് വേണം തയ്യാറെടുപ്പുകൾ

Sruthy Sreekumar

Sub Editor, Manorama Arogyam

bp

ചെറിയ ചെറിയ ആേരാഗ്യപ്രശ്നങ്ങൾ കണ്ടുതുടങ്ങിയാൽ നമ്മൾ ആദ്യം സംശയിക്കുന്നത് ബിപി ഉണ്ടോ എന്നാണ്. പലരും ഉടൻ തന്നെ േ‍ഡാക്ടറെ സന്ദർശിക്കുകയും ബിപി ഉണ്ടോ എന്നു സംശയം പ്രകടിപ്പിക്കുകയും ചെയ്യും.

കൃത്യമായ ഫോളോഅപ് ആവശ്യമായ േരാഗമാണ് അമിത രക്തസമ്മർദം. ആഴ്ചയിലൊരിക്കൽ, രണ്ടാഴ്ച കൂടുമ്പോൾ, മാസത്തിലൊരിക്കൽ എന്നിങ്ങനെ കൃത്യമായി ബിപി അളവ് നോക്കേണ്ടിവരാറുണ്ട്. ഇതിനായി ഇടയ്ക്കിടെ ആശുപത്രി സന്ദർശിക്കുന്നത് േരാഗികളെ സംബന്ധിച്ച് പ്രയാസം സൃഷ്ടിക്കും. ഇതിനുള്ള പരിഹാരമാണ് വീടുകളിൽ ബിപി നോക്കാവുന്ന േഹാം ബ്ലഡ് പ്രഷർ േമാനിറ്റർ.

മെർക്കുറി സ്ഫിഗ്‌മോമാനോമീറ്റർ, ഒാട്ടമാറ്റിക് ഡിജിറ്റൽ സ്ഫിഗ്‌, റിസ്റ്റ് ബ്ലഡ് പ്രഷർ മോനിറ്റർ തുടങ്ങി വിവിധ ഉപകരണങ്ങളുടെ സഹായത്തോടെ രക്തസമ്മർദ്ദം നമുക്ക് വീട്ടിൽ തന്നെ പരിശോധിക്കാവുന്നതാണ്. എന്നാൽ വീട്ടിൽ വച്ച് ബിപി പരിശോധിക്കുന്നതിനു മുമ്പും ഡോക്ടർമാർമാർ നിഷ്ക്കർഷിക്കുന്ന ചില ചില നിർദ്ദേശങ്ങളുണ്ട്, അവ എന്തൊക്കെയാണ്? എപ്പോഴൊക്കെയാണ് ബിപി പരിശോധിക്കേണ്ടത്? ബിപി പരിശോധിക്കുന്നതിനുള്ള ശരിയായ സമയം ഏതാണ്? ഏത് പ്രായത്തിലുള്ളവരാണ് ബിപി പരിശോധന കൃത്യമായും നടത്തേണ്ടത്, വായനക്കാരുടെ സംശയങ്ങൾക്കുള്ള മറുപടി ഇതാ ചുവടെ.

bp-3

ആരെല്ലാം വീട്ടിൽ േനാക്കണം?

40 വയസ്സിനു മുകളിലുള്ള ഉദ്ദേശം 30 – 40 ശതമാനം പേർക്ക് ഹൈപ്പടെൻഷൻ ഉണ്ടെന്നാണ് േകരളത്തിൽ നടക്കുന്ന പഠനങ്ങൾ പറയുന്നത്. 60 വയസ്സിനു മുകളിലുള്ള 60 ശതമാനം േപരിലും ഉയർന്ന ബിപി ഉണ്ടെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ബിപി കൂടാൻ സാധ്യത ചില വ്യക്തികളുണ്ട്. പാരമ്പര്യം ഒരു ഘടകമാണ്. കുടുംബത്തിൽ ബിപി േരാഗികൾ ഉണ്ടെങ്കിൽ ഇടയ്ക്കിടെ ബിപി പരിശോധിക്കുന്നതു നല്ലതാണ്. പ്രമേഹം, അമിതവണ്ണം തുടങ്ങിയവ ഉള്ള വ്യക്തിയാണെങ്കിലും ബിപി പരിശോധിക്കണം. മൂന്നു മാസത്തിലൊരിക്കലോ ആറ് മാസത്തിലൊരിക്കലോ ബിപി പരിശോധിക്കുന്നതു നല്ലതാണ്. ഇത്തരം സങ്കീർണതകൾ ഒന്നും ഇല്ലെങ്കിലും പൂർണ ആരോഗ്യവാനായ, പ്രായപൂർത്തിയായ വ്യക്തി വർഷത്തിൽ രണ്ടു പ്രാവശ്യം ബിപി നോക്കുന്നതാണു നല്ലത്.

ചികിത്സ തുടങ്ങിയ വ്യക്തിക്ക് ആദ്യ സമയങ്ങളിൽ ബിപി അളക്കുന്ന ഉപകരണങ്ങൾ നോക്കാൻ നിർദേശിക്കാറുണ്ട്. തുടക്കത്തിൽ ദിവസവും ബിപി നോക്കാം. പിന്നീട് തോതു കുറച്ചുെകാണ്ട് വന്ന് മാസത്തിൽ ഒന്നോ രണ്ടോ തവണ നോക്കിയാൽ മതി. ബിപി നിയന്ത്രണവിധേയമാണെങ്കിലും ആഴ്ചയിൽ ഒരു തവണ ബിപി നോക്കുന്നതു നല്ലതാണ്.

bp

തയാറെടുപ്പു വേണം

ബിപി നോക്കുന്നതിനു അരമണിക്കൂർ മുൻപ്‌വരെ ചായ, കാപ്പി കുടിക്കരുത്. പുകവലിക്കരുത്. കസേരയിൽ ഇരുന്നു വേണം ബിപി നോക്കാൻ. ചാരി ഇരിക്കാൻ പാടില്ല. നടു നിവർത്തി തന്നെ ഇരിക്കണം. കൈക്കു താങ്ങു െകാടുക്കണം. ആദ്യത്തെ പ്രാവശ്യം ബിപി നോക്കുമ്പോൾ രണ്ടു കയ്യിലും നോക്കണമെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്. നോക്കുമ്പോൾ ഇരു കൈകളിലും വ്യത്യാസം ഉണ്ടെങ്കിൽ ഏതു കയ്യിലാണോ ബിപി കൂടുതലായി കാണുന്നത് ആ കയ്യിലായിരിക്കണം പിന്നീടങ്ങോട്ട് ബിപി നോക്കേണ്ടത്. ൈകയുെട െപാസിഷനും പ്രധാനമാണ്. ബിപി ഉപകരണം ൈകയിൽ െകട്ടുന്ന ബാന്റിന്റെ നടുഭാഗത്ത് ഒരു ബ്ലാഡർ ഉണ്ട്. ഇതു ഹൃദയത്തിന്റെ നടുഭാഗത്തിന് സമാന്തരമായി വരണം. വിരലുകൾ നിവർത്തിവയ്ക്കണം. വിരലുകൾ ചുരുട്ടി വച്ച് ബിപി നോക്കിയാൽ മൂന്നു മുതൽ നാല് മില്ലീലീറ്റർ വരെ അളവ് കൂടുതലായിരിക്കും.

വസ്ത്രത്തിന്റെ മുകളിൽ കഫ് െകട്ടി ബിപി നോക്കരുത്. കാലുകൾ തറയിൽ അമർന്നിരിക്കണം. കാലുകൾ പിണച്ചുവച്ചാൽ ബിപി അളവ് കൂടുതലായി കാണിക്കും. െചരുപ്പ് ഇടുകയോ ഇടാതിരിക്കുകയോ െചയ്യാം. ബിപി അളവ് നോക്കുമ്പോൾ‍ സംസാരം വേണ്ട. ബിപി എടുക്കുന്നതിന് അഞ്ചു മിനിറ്റ് മുൻപെങ്കിലും വിശ്രമിച്ചിരിക്കണം. ശാന്തമായും സമാധാനമായും ഇരിക്കുക എന്നതാണ് പ്രധാനം. കളിച്ചിട്ടോ വ്യായാമം െചയ്തു വന്നയുടനെയോ നടന്നിട്ടു വന്നയുടനെയോ ബിപി നോക്കരുത്. േഡാക്ടറെ കാണാൻ നടന്നു േപാകുന്നവരിൽ ബിപി അളവ് കൂടുതലായിരിക്കും. തലവേദന, പനി, ടെൻഷൻ തുടങ്ങിയ ശാരീരികാസ്വാസ്ഥ്യങ്ങൾ ഉള്ള അവസ്ഥയിൽ ബിപി കൂടുതാലായി കാണിക്കും.

എപ്പോൾ നോക്കണം?

എല്ലാ ദിവസവും ബിപി നോക്കണമെന്നുണ്ടെങ്കിൽ ഒരേ സമയത്ത് തന്നെ നോക്കുക. അതായത് ആദ്യ ദിവസം രാവിലെ 10ന് നോക്കിയെങ്കിൽ അടുത്ത ദിവസവും അതേ സമയം തിരഞ്ഞെടുക്കുക. രാവിലെ എഴുന്നേറ്റശേഷം ബിപി നോക്കുന്നതു നല്ലതാണ്. രാവിലെ പെട്ടെന്ന് ബിപി കൂടുന്നുണ്ടോ എന്നറിയാൻ ഇതു സഹായിക്കും. മരുന്ന് കഴിക്കുന്നവരാണെങ്കിൽ അടുത്ത േഡാസ് കഴിക്കുന്നതിനു മുൻപ് േനാക്കുന്നത് നല്ലതാണ്. അതായത് രാവിലെ ബിപി ഗുളിക കഴിച്ച വ്യക്തി, രാത്രി അടുത്ത േഡാസ് കഴിക്കുന്നതിനു ഉദ്ദേശം അരമണിക്കൂർ മുൻപ് ബിപി പരിശോധിക്കുന്നത് നല്ലതാണ്. രാവിലെ മരുന്ന് കഴിച്ചതിലൂെട ബിപി നിയന്ത്രണവിധേയമാകുന്നുണ്ടോ എന്ന് കൃത്യമായി അറിയാൻ സാധിക്കും. മരുന്ന് േഡാസിന്റെ സമയവ്യത്യാസം വരുത്തണമോ എന്നും തീരുമാനിക്കാം.

ആദ്യം നോക്കുമ്പോൾ ബിപി കൂടുതലായി കണ്ടാലും പരിഭ്രമിക്കരുത്. രണ്ട് മിനിറ്റ് ഇടവിട്ട് പിന്നെയും നോക്കുക. ഇതു രേഖപ്പെടുത്തിവയ്ക്കുക. കാര്യമായ ശാരീരിക ബുദ്ധിമുട്ടുകൾ – ശ്വാസംമുട്ട്, നെഞ്ചുവേദന, തലവേദന– തുടങ്ങിയവ ഇല്ലെങ്കിൽ കുറച്ചുദിവസം കൂടി ബിപി രേഖപ്പെടുത്തിയശേഷം മാത്രം േഡാക്ടറെ കണ്ടാൽ മതി.

എന്നാൽ ആദ്യ ദിവസം തന്നെ ബിപി അളവ് വളരെ കൂടുതലായി കാണുകയാണെങ്കിൽ, അതായത് 200നു മുകളിലാണെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടണം. 180–100ൽ കൂടുതലായി സ്ഥിരമായി കാണുകയാണെങ്കിലും നിർബന്ധമായും േഡാക്ടറെ കാണണം. അതേസമയം 140–80 എന്ന അളവാണ് കാണിക്കുന്നതെങ്കിൽ കുറച്ചുദിവസം കൂടി നോക്കിയശേഷം േഡാക്ടറെ കണ്ടാൽ മതിയാകും.

bp-1

വിവരങ്ങൾക്ക് കടപ്പാട്:

1. േഡാ. ജാബിർ അബ്ദുള്ളക്കുട്ടി
കൺസൽറ്റന്റ് കാർഡിയോളജിസ്റ്റ്
ലിസി േഹാസ്പിറ്റൽ, െകാച്ചി

2. േഡാ. ബി.പത്‌മകുമാർ,
എം സി എച്ച് ,കൊല്ലം