Friday 29 May 2020 04:10 PM IST

ശ്വാസം പിടിച്ചുവയ്ക്കാനായാൽ കൊറോണ ഇല്ല–യാഥാർഥ്യം അറിയാം

Sruthy Sreekumar

Sub Editor, Manorama Arogyam

breath-story

സത്യത്തെക്കാൾ വളരെ വേഗം പ്രചരിക്കുന്നത് കള്ളങ്ങൾ. സത്യം ഷൂസിട്ട് വരുമ്പോഴെക്കും കള്ളം ലോകം ചുറ്റി വന്നിട്ടുണ്ടാകും എന്നാണ് പറയാറ്. സോഷ്യൽ മീഡിയ വന്നതോടു കൂടി ആളെപ്പറ്റിക്കുന്ന ഇത്തരം കള്ളങ്ങളുടെ ചുറ്റലിനും വേഗത കൂടി. ഇത്തരം കള്ള വാർത്തകൾ ഏറ്റവുമധികം പ്രചരിക്കുന്ന ഒരു മേഖലയാണ് ആരോഗ്യരംഗം.

ഈ കൊറോണ കാലത്ത് പ്രത്യേകിച്ച്. അത്തരമൊരു വാർത്തയാണ് താഴെ പറയുന്നത്. 10 സെക്കന്റ് നിങ്ങൾക്ക് ശ്വാസം പിടിച്ചു വയ്ക്കാൻ കഴിയുമെങ്കിൽ നിങ്ങൾ ആരോഗ്യവാനാണ് , നിങ്ങൾക്ക് കൊറോണ വൈറസ് ബാധ ഇല്ല എന്ന വാർത്ത കുറച്ചു നാളുകളായി ഇന്റർനെറ്റിൽ കറങ്ങുന്നുണ്ട്.

ഇത് പൂർണമായും തെറ്റാണ്. വൈറസ് ബാധ ഉണ്ടോ ഇല്ലയോ എന്ന് കണ്ടുപിടിക്കുന്നത് പിസി ആർ RT-PCR ടെസ്റ്റ് വഴിയാണ്. അല്ലാതെ ശ്വാസം പിടിച്ചുവച്ചിട്ടല്ല . ശ്വാസം പിടിച്ചു വയ്ക്കാൻ സാധിക്കുമോ ഇല്ലയോ എന്നത് ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചാണ്. ശ്വാസകോശത്തിന്റെ കാര്യക്ഷമത, ശരീരത്തിന്റെ ഫിറ്റ്നസ് തുടങ്ങിയവയാണ് ഘടകങ്ങൾ. വൈറസുമായി യാതൊരു ബന്ധവുമില്ല. വൈറസ് ബാധ വന്നാൽ ആദ്യ ദിവസങ്ങളിൽ ലക്ഷണങ്ങൾ കാണിച്ചെന്നു വരില്ല. പിന്നീട് പനി ചുമ ശ്വാസം മുട്ട് ഇവ വന്നേക്കാം. ചിലരിൽ ഇത്‌ ഗുരുതരമായേക്കാം.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. രാജീവ് ജയദേവൻ

എറണാകുളം

Tags:
  • Manorama Arogyam
  • Health Tips