Saturday 06 June 2020 04:52 PM IST

എന്താണ് കണ്ടെയ്ൻമെന്റ് സോൺ? നിയന്ത്രണങ്ങൾ അറിയാം

Asha Thomas

Senior Sub Editor, Manorama Arogyam

containment

രാജ്യത്ത് കൊറോണ വൈറസ് രോഗബാധയുള്ള പ്രദേശങ്ങളെയാണ് ഹോട്ട്സ്പോട്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

കോവിഡ്19 രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിലോ ജില്ലയ്ക്കുള്ളിലോ ആയി തീർച്ചപ്പെടുത്തുന്ന നിയന്ത്രിത മേഖലകളാണ് കണ്ടെയ്ൻമെന്റ് സോണുകൾ. വാർഡുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കണ്ടെയ്ൻമെന്റ് സോൺ തിരിക്കുന്നത്. ജില്ലാ ഭരണകൂടമാണ് ഇതിനു വേണ്ടുന്നതായ നിയന്ത്രണങ്ങൾ നിർദേശിക്കുന്നത്.

നാഷനൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ നിർദേശപ്രകാരം ജൂൺ 30 വരെ കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്‌ഡൗൺ ആണ് നിർദേശിച്ചിരിക്കുന്നത്. അത്യാവശ്യ സേവനങ്ങൾ മാത്രമാണ് ഇവിടെ അനുവദിച്ചിരിക്കുന്നത്.

∙ ആശുപത്രികളിൽ പോകുന്നവർ കണ്ടെയ്ൻമെന്റ് സോണിൽ നിന്നാണെന്ന കാര്യം അവിടെ കൃത്യമായി അറിയിക്കേണ്ടതാണ്.

∙ കണ്ടെയൻമെന്റ് സോണുകളിൽ നിന്നും മറ്റു ജില്ലകളിലേക്ക് പോകുന്നവർ ദിശ ഹെൽപ് ലൈനിൽ (1056, 0471 255 2056) വിളിച്ച് വിവരം പറയേണ്ടതും അവിടെ 14 ദിവസം ക്വാറന്റീനിൽ കഴിയേണ്ടതുമാണ്. അവർ സ്വമേധയാ വെളിപ്പെടുത്തിയില്ലെങ്കിൽ ഇക്കാര്യം അറിയുന്നവർക്ക് ദിശയിൽ വിവരം അറിയിക്കാം.

∙ കണ്ടെയ്ൻമെന്റിൽ നിന്നും ജോലിക്കു പോകുന്ന സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ അക്കാര്യം ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് അവധി എടുക്കേണ്ടതാണ്. അങ്ങനെ അവധി ലഭ്യമല്ലെങ്കിൽ ദിശ ഹെൽപ് ലൈനിൽ അറിയിക്കാം.

കണ്ടെയ്ൻമെന്റ് സോണുകളിൽ കർശനമായ ലോക്ക്‌ഡൗൺ ജില്ലാ കളക്ടർ നിർദേശിച്ചാൽ താഴെ പറയുന്ന കാര്യങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണ്.

∙ സമ്പൂർണ ലോക്‌ഡൗൺ പ്രഖ്യാപിക്കുന്ന വാർഡുകളിൽ അടിയന്തര ആവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങാൻ ശ്രദ്ധിക്കുക. പുറത്തിറങ്ങിയാൽ തന്നെ മാസ്ക് ധരിക്കുകയും, വ്യക്തിപരമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്യുന്നതാണ്.

∙ മേഖലയിലെ നിശ്ചിത പ്രധാന പാതകളിൽ മാത്രമായി പോലീസ് മേൽനോട്ടത്തിൽ ഗതാഗതം നിയന്ത്രിക്കും. മറ്റു റോഡുകളിലെ ഗതാഗതം പൂർണമായും നിരോധിക്കും.

∙ അടിയന്തര വൈദ്യസഹായം തേടുന്നവർ, ഭക്ഷണവിതരണം നടത്തുന്നവർ, ശുചീകരണ തൊഴിലാളികൾ എന്നിവർ ഒഴിച്ച് ആർക്കും കണ്ടെ‌യ്ൻമെന്റ് സോണിലേക്കു കടക്കാനോ അവിടെ നിന്നു വെളിയിലേക്കു പോകാനോ നിർദേശിക്കുന്ന അത്രയും ദിവസം അനുവാദമുണ്ടായിരിക്കില്ല.

∙ മെഡിക്കൽ സ്േറ്റാറുകൾ, പെട്രോൾ പമ്പുകൾ, അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ പോലുള്ളവയ്ക്ക് പ്രവർത്തിക്കാം.

∙ മറ്റു സംസ്ഥാനങ്ങളിൽ നിന്നോ വിദേശത്തു നിന്നു വന്നോ ക്വാറന്റീനിൽ കഴിയുന്നവരുടെ കുടുംബാംഗങ്ങൾ പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കേണ്ടതാണ്. അവർക്ക് അവശ്യ സാധനങ്ങൾ ഉൾപ്പെടെയുള്ള സഹായങ്ങൾക്ക് സമീപത്തുള്ള പ്രൈമറി ഹെൽത് സെന്ററുമായോ ആശാ വർക്കറുമായോ ബന്ധപ്പെടാം.

Tags:
  • Manorama Arogyam
  • Health Tips