ഒക്ടോബർ 29, ലോക മസ്തിഷ്കാഘാത ദിനം! മനുഷ്യായുസിനെ കീഴ്മേൽ മറിച്ച് മരണം വിധിക്കുന്ന രോഗങ്ങളിൽ മൂന്നാം സ്ഥാനമാണ് സ്ട്രോക്കിനുള്ളത്. ആറു പേരിൽ ഒരാൾക്കു പ്രായഭേദമെന്യേ ഒരിക്കലെങ്കിലും സ്‌ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതം ഉണ്ടാകാം. അതിലൊരാൾ നിങ്ങളാകാമെന്ന് ശാസ്ത്രം മുന്നറിയിപ്പു നൽകുന്നു.
നിന്ന നിൽപ്പിൽ മനുഷ്യന്റെ ആരോഗ്യജാതകം മാറ്റിയെഴുതുന്ന സ്ട്രോക്ക് കാഴ്ചകൾ വേദനിപ്പിക്കുന്ന കാഴ്ചകളായി ഇന്ന് നമുക്ക് മുന്നിലുണ്ട്. കിടന്ന കിടപ്പിൽ ജീവച്ഛവം പോലെ കിടക്കുന്ന സ്ട്രോക്ക് കാഴ്ചകൾ നമ്മെ തെല്ലൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. തിരിച്ചു വരില്ലെന്ന് വിധിയെഴുതിയ, ജീവിതം ഇനി പഴയ പോലെയാകില്ലെന്ന് മുന്നറിയിപ്പു നൽകിയ എത്രയോ കാഴ്ചകൾ...
പക്ഷേ മുൻവിധികളെ അപ്രസക്തമാക്കുന്ന ചില നിമിഷങ്ങളുണ്ട്. ദൈവം കൈതൊട്ടനുഗ്രഹിച്ച നിമിഷത്തിൽ ജീവിതത്തിലേക്ക് തിരിച്ചു വന്നവർ. വൈദ്യശാസ്ത്രത്തെ പോലും അമ്പരപ്പെടുത്തിയ അത്തരമൊരു കഥയിലെ നായകനെ ലോക മസ്തിഷ്കാഘാത ദിനത്തിൽ പരിചയപ്പെടുത്തുകയാണ് മനോരമ ആരോഗ്യം മാഗസിന്‍. സ്ട്രോക്കിനെ തുടർന്ന് തലച്ചോറിനു ചെയ്ത സങ്കീർണ ശസ്ത്രക്രിയയെ നേരിട്ട റോയിഡിന്റെ കഥ ചുവടെ വായിക്കാം;
1.
2.
3.