Wednesday 29 April 2020 02:07 PM IST

ജിം ഇനി വീട്ടിൽ തന്നെ; വെള്ളക്കുപ്പിയും ബാത് ടവലും കൊണ്ട് വ്യായാമങ്ങൾ...

Asha Thomas

Senior Sub Editor, Manorama Arogyam

Ex-home-eq

ജിമ്മിൽ പോകാനാകുന്നില്ല എന്ന നിരാശ വേണ്ട. സാധാരണ ഒരു ബാത് ടവലും ഒന്നോ രണ്ടോ ലീറ്ററിന്റെ വെള്ളക്കുപ്പിയും ഒരു പിവിസി പൈപ്പും ഉണ്ടെങ്കിൽ ഭാരമെടുത്തുള്ള വ്യായാമങ്ങളും ബാർ എക്സർസൈസും വീട്ടിൽ തന്നെ ചെയ്യാം...മനോരമ ആരോഗ്യം യൂ ട്യൂബ് നോക്കി...

സ്െറ്റപ്പറോ ഇനി അതുമല്ലെങ്കിൽ ഗോവണി പടികളോ ഉപയോഗിച്ച് കാൽവണ്ണയിലെ പേശികൾക്ക് വ്യായാമം ചെയ്യാം. വലുപ്പമുള്ള ഒരു കയറുണ്ടെങ്കിൽ അത് ഫർണിച്ചറിൽ കെട്ടി ബാറ്റിൽ റോപ് എക്സർസൈസ് ചെയ്യാം.

രണ്ടു ലീറ്ററിന്റെയോ ഒരു ലീറ്ററിന്റെയോ വെള്ളക്കുപ്പി മതി. വിവിധ പേശികളെ ശക്തിപ്പെടുത്താനുള്ള വ്യായാമം ചെയ്യാം. ജിമ്മിൽ വെയ്റ്റ് എടുത്തു ചെയ്യുന്ന വ്യായാമത്തിന്റെ ചെറുപതിപ്പാണിത്.

ബാത് ടവൽ കൊണ്ട് എയ്റോബിക് എക്സർസൈസ് ചെയ്യാം. വളരെ ലളിതവും ഫലപ്രദവുമായ ഈ വ്യായാമം ഭാരം കുറയ്ക്കാനും സഹായകമാണ്.

പിവിസി പൈപ്പ് കൊണ്ട് വിവിധ ബാർ എക്സർസൈസ് ചെയ്യാം. ബാർ സ്ക്വാറ്റ്, ബാർ ലിഫ്റ്റിങ്, സൈഡ് സ്ട്രെച്ചിങ് തുടങ്ങിയ വ്യായാമങ്ങളാണ് ചെയ്തിരിക്കുന്നത്.

ഫിറ്റ്നസ് വിദഗ്ധയായ മഞ്ജു വികാസാണ് ഈ വ്യായാമങ്ങൾ നിർദേശിച്ചിരിക്കുന്നത്.

Tags:
  • Manorama Arogyam
  • Health Tips