Monday 21 September 2020 04:58 PM IST

കോവിഡ്19 വാക്സീൻ എന്നു വരും? വാക്സീൻ വൈകുന്നത് എന്തുകൊണ്ട്? വിഡിയോ കാണാം

Asha Thomas

Senior Desk Editor, Manorama Arogyam

vaccinevideo89

കോവിഡ്19 വാക്സീനായുള്ള കാത്തിരിപ്പിലാണ് ലോകം. ഈ വർഷം അവസാനത്തേക്ക് വാക്സീൻ വിപണിയിലെത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും അപ്രതീക്ഷിത തിരിച്ചടികളാണ് നേരിടുന്നത്. ഒാക്സ്ഫഡ് വാക്സീൻ ട്രയൽ ഇടയ്ക്കു വച്ച് നിർത്തിവയ്ക്കേണ്ടി വന്നു. റഷ്യൻ വാക്സീൻ വിപണിയിലെത്തിയെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടെന്നാണു റിപ്പോർട്ടുകൾ. 

എന്തുകൊണ്ടാണ് വാക്സീൻ രൂപപ്പെടുത്താൻ ഇത്ര കാലതാമസം വരുന്നതെന്ന് നമ്മളെല്ലാവരുടെയും മനസ്സിലെ ചോദ്യമാണ്. ഇതിനുള്ള ഉത്തരം നൽകുകയാണ് മനോരമ ആരോഗ്യത്തിനു നൽകിയ വിഡിയോ അഭിമുഖത്തിലൂടെ ഡോ. ജോ തോമസ്.  കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെ റുമറ്റോളജി വിഭാഗം ഡോക്ടറായ ജോ തോമസ് ഇന്ത്യൻ വാക്സീനും റഷ്യൻ വാക്സീനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും വാക്സീൻ രൂപപ്പെടുന്ന ഘട്ടങ്ങളെക്കുറിച്ചും വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. 

വിഡിയോ കാണാം

Tags:
  • Manorama Arogyam
  • Health Tips